ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ
ന്യൂഡല്‍ഹി: 'ബാഗേശ്വര്‍ ബാബ' എന്ന പേരില്‍ അറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ധിരേന്ദ്രകൃഷ്ണ ശാസ്ത്രിയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ്18നോട് ആവശ്യപ്പെട്ട് ദേശീയ വാര്‍ത്താ ബ്രോഡ്കാസ്‌റ്റേഴ്‌സ് സംഘടന.
ഒരു വര്‍ഷം മുന്‍പ് പ്രക്ഷേപണം ചെയ്ത അഭിമുഖമാണ് 'ദി ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി'(എന്‍ബിഡിഎസ്എ) നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അന്ധവിശ്വാസവും മതവിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ഏഴു ദിവസത്തിനകം ഡിജിറ്റല്‍ ഉള്‍പ്പെടെ ചാനലിന്റെ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍നിന്നും അഭിമുഖം നീക്കം ചെയ്യാനാണ് നിര്‍ദ്ദേശം.
വിവാദ അഭിമുഖത്തില്‍ ധിരേന്ദ്ര അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന നിരവധി അവകാശവാദങ്ങള്‍ നടത്തുന്നുണ്ടെന്ന് എന്‍.ബി.ഡി.എസ്.എ ചെയര്‍പേഴ്‌സന്‍ റിട്ട. ജഡ്ജി ജസ്റ്റിസ് എ.കെ സിക്രി ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഹിന്ദുരാഷ്ട്രവുമായും മതങ്ങളുമായും ബന്ധപ്പെട്ട് ബാബ നടത്തിയ പരാമര്‍ശങ്ങള്‍ വിഭാഗീയത സൃഷ്ടിക്കുന്നതാണ്. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ 'സീതാ റാം' എന്നു പറയണമെന്നാണ് ബാബ പറയുന്നത്. ഹിന്ദു സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കാനും കൊന്നുകളയാനും ഇസ്‌ലാം ആഹ്വാനം ചെയ്യുന്നതെന്നും ബാബ അവകാശപ്പെടുന്നുണ്ടെന്നും സിക്രി ചൂണ്ടിക്കാട്ടുന്നു.
ന്യൂസ്18 മാനേജിങ് എഡിറ്റര്‍ കിഷോര്‍ അജ്വനിയാണ് അഭിമുഖം നടത്തിയത്. 2023 ജൂലൈ 10നായിരുന്നു ഇത് ടിവിയില്‍ സംപ്രേഷണം ചെയ്തത്. പൂനെ സ്വദേശിയായ ടെക്കിയും സാമൂഹിക പ്രവര്‍ത്തകനുമായ ഇന്ദ്രജീത് ഗോര്‍പാഡെയാണ് എന്‍.ബി.ഡി.എസ്.എയ്ക്ക് പരാതി നല്‍കിയത്.
എന്തിനാണ് ഇത്തരമൊരാളെ ചാനലിലേക്ക് ക്ഷണിച്ചതെന്ന് എന്‍ബിഡിഎസ്എ ന്യൂസ്18നോട് ചോദിച്ചതായി 'ബാര്‍ ആന്‍ഡ് ബെഞ്ച്' റിപ്പോര്‍ട്ട് ചെയ്തു. പ്രമുഖ വാര്‍ത്താ താരമാണ് ധിരേന്ദ്രകൃഷ്ണ എന്നാണ് ചാനല്‍ പ്രതികരിച്ചത്. യാത്രകളിലൂടെയും അല്ലാതെയും വാര്‍ത്തകളില്‍ ഇടംപിടിച്ചയാളാണ്. ആര്‍ജെഡി നേതാവ് തേജ് പ്രതാപ് യാദവിന്റെ ഭീഷണിയും അദ്ദേഹത്തിനെതിരെയുണ്ടെന്നും ഇതുകൊണ്ട് ഇത്തരമൊരാളുടെ അഭിമുഖത്തിനു വാര്‍ത്താമൂല്യമുണ്ടെന്നും ന്യൂസ്18 അവകാശപ്പെട്ടു.
NBDSA directs News18India @News18India to take down the video of interview with Dhirendra Shastri aka Baba Bageshwar after finding that it promoted superstition and communal disharmony.
— Live Law (@LiveLawIndia) November 7, 2024
NBDSA passed the order in a complaint filed by @jeetxg pic.twitter.com/Jv5hTF1YKm
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."