HOME
DETAILS

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

  
November 08 2024 | 08:11 AM

happy-to-get-bail-divya-wants-justice-says-pk-sreemathi

കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് പി.കെ ശ്രീമതി. ദിവ്യക്ക് ഇപ്പോള്‍ ജാമ്യം കിട്ടിയില്ലായിരുന്നുവെങ്കില്‍ വിഷമം ഉണ്ടാക്കിയേനെ. കുറച്ച് ദിവസമായി ദിവ്യ ജയിലില്‍ കിടക്കുകയാണ്. അവര്‍ക്ക് നീതി ലഭിക്കണമെന്നും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പി.കെ ശ്രീമതി പറഞ്ഞു.

ദിവ്യയുടെ ഭാഗത്തുനിന്നും മനപ്പൂര്‍വമുണ്ടായ സംഭവമല്ല. സംഭവിച്ച പാകപ്പിഴകളെ പാര്‍ട്ടി പരിശോധിച്ച് അപാകതകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് തരംതാഴ്ത്തല്‍ നടപടി സ്വീകരിക്കുന്നതെന്നും ശ്രീമതി ടീച്ചര്‍ വ്യക്തമാക്കി.

കര്‍ശന ഉപാധികളോടെയാണ് പി പി ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും പി പി ദിവ്യ 10 മണിക്കും 11 മണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാക്കണമെന്നാണ് പ്രധാന ഉപാധി.

ദിവ്യ കണ്ണൂര്‍ ജില്ലയ്ക്ക് പുറത്തു പോകാന്‍ പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു. രണ്ട് പേരുടെ ആള്‍ജാമ്യത്തിലാണ് ദിവ്യയ്ക്ക് ജാമ്യം നല്‍കിയിരിക്കുന്നത്. പതിനൊന്ന് ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് ലോക നാളികേര ദിനം; അവധി ദിനങ്ങളിൽ തേങ്ങയിടുകയാണ് ഈ മാഷ്

Kerala
  •  12 days ago
No Image

അഹമ്മദ് ബിന്‍ അലി അല്‍ സയേഗ് യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രി; നല്ല പരിചയ സമ്പന്നന്‍

uae
  •  12 days ago
No Image

25 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്ന മലയാളി ഹൃദയാഘാതംമൂലം മരിച്ചു; മരണം വിസിറ്റ് വിസയില്‍ കുടുംബം കൂടെയുള്ളപ്പോള്‍

Saudi-arabia
  •  12 days ago
No Image

പേടിക്കണം, അമീബിക് മസ്തിഷ്‌ക ജ്വരത്തെ

Kerala
  •  12 days ago
No Image

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് നടക്കും

Kerala
  •  12 days ago
No Image

പട്‌നയെ ഇളക്കിമറിച്ച് ഇന്‍ഡ്യാ മുന്നണിക്ക് അനുകൂലമാക്കി രാഹുല്‍ ഗാന്ധി; പൊട്ടിക്കുമെന്ന് പറഞ്ഞ ബോംബ് പൊട്ടിച്ചു; ഇനി ഹൈഡ്രജന്‍ ബോംബ്

National
  •  12 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയിലെത്താം; നിലവില്‍ തടസങ്ങളില്ലെന്ന് സ്പീക്കര്‍

Kerala
  •  12 days ago
No Image

അച്ചടക്ക നടപടി നേരിട്ട എന്‍ വി വൈശാഖനെ തിരിച്ചെടുക്കാനൊരുങ്ങി സിപിഎം 

Kerala
  •  12 days ago
No Image

ഓണവിപണിയില്‍ റെക്കോര്‍ഡ് കുതിപ്പില്‍ സപ്ലൈക്കോ; ലക്ഷ്യം വെച്ചത് 300 കോടി, ഇതുവരെ നടന്നത് '319' കോടി രൂപയുടെ വില്‍പ്പന

Kerala
  •  12 days ago
No Image

ഡൽഹിയിൽ മഴ ശക്തമാകുന്നു, ഓറഞ്ച് അലർട്ട്; അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

latest
  •  12 days ago