HOME
DETAILS
MAL
കാലവര്‍ഷത്തില്‍ വീടു തകര്‍ന്നു
backup
June 10 2016 | 21:06 PM
നീലേശ്വരം: കാലവര്‍ഷത്തില്‍ കിളിയളം തൊട്ടിയിലെ എം.പി കുഞ്ഞാതയുടെ ഓടിട്ട വീട് പൂര്‍ണമായും തകര്‍ന്നു.
ഇന്നലെ ഉച്ചയ്ക്കുണ്ടായ കാറ്റിലും മഴയിലുമാണ് വീട് തകര്‍ന്നത്. സംഭവസമയത്ത് കുഞ്ഞാതയുടെ അനുജത്തിയുടെ മകന് വിനോദും ഭാര്യ ശ്രീജയും രണ്ടു വയസായ കുട്ടിയും വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് വീടിനു പുറത്തേക്കോടിയതിനാല്‍ അപായം സംഭവിച്ചില്ല.
ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."