HOME
DETAILS

സൗന്ദര്യം കൂട്ടാന്‍ തറയോടുകളും കോണ്‍ക്രീറ്റ് ടൈലുകളും പാകി വെള്ളക്കെട്ടില്‍ കുടുങ്ങി ജനം

  
backup
June 10 2016 | 21:06 PM

%e0%b4%b8%e0%b5%97%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b0%e0%b5%8d%e0%b4%af%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%b1%e0%b4%af%e0%b5%8b

ആലപ്പുഴ: പാതയോരങ്ങള്‍ ടൈലുകള്‍ പാകി സുന്ദരമാക്കിയപ്പോള്‍ അധികൃതരും വീടിന്റെ പരിസരം കോണ്‍ക്രീറ്റും ടൈലുകളും പാകി മനോഹരമാക്കിയപ്പോള്‍ വീട്ടുകാരും കരുതിയില്ല മഴ കാത്തുവെച്ചിരിക്കുന്നത് ദുരിതമാണെന്ന്. പാതയോരങ്ങളും മുറ്റവുമെല്ലാം സൗന്ദര്യവത്കരണത്തില്‍ പുതച്ചപ്പോള്‍ മണ്ണിലേക്ക് ജലമിറങ്ങാന്‍ വഴികളെല്ലാം അടഞ്ഞു. അതോടെ കനത്ത മഴയില്‍ നാടൊട്ടുക്ക് വെള്ളക്കെട്ടായി.
ആലപ്പുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അലങ്കാരത്തിനായി പാതയോരങ്ങളില്‍ ടൈല്‍ പാകിയത് മഴപെയ്തപ്പോള്‍ അലങ്കോലമായി മാറി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നഗര സസൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി പാതയോരങ്ങളില്‍ ടൈല്‍ പാകിയാണ് കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുന്നത്. ടൈല്‍ പാകിയിടങ്ങളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ തെറിച്ച് യാത്രക്കാരുടെ വസ്ത്രങ്ങളില്‍ പതിക്കുന്നതും സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ പതിക്കുന്നതും ഇപ്പോള്‍ പതിവ് കാഴ്ചയായി മാറി. തുടര്‍ച്ചയായ വെള്ളക്കെട്ട് തറയോടുകളില്‍ പച്ചപായലും ചെളിയും രൂപം കൊള്ളുന്നതിന് കാരണമായിട്ടുണ്ട്. ഇതില്‍ യാത്രക്കാര്‍ തെന്നി വീണും അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്.
മുന്‍കാലങ്ങളില്‍ പാതയോരങ്ങളിലുണ്ടായിരുന്ന കാനകള്‍ നികത്തി തറയോടുകള്‍ പാകിയയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കാല്‍നടയാത്രക്കാര്‍. ഇത്തരത്തില്‍ രൂപപ്പെട്ട വെള്ളക്കെട്ട് ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. പൊതുനിരത്തിലിങ്ങുന്നവരുടെ സ്ഥിതി ഇതാണെങ്കില്‍ വീടുകളില്‍ കഴിയുന്നവരുടെ കാര്യവും മറ്റൊന്നല്ല.
മുറ്റവും പരിസരവും കോണ്‍ക്രീറ്റ് ടൈലുകളിട്ടു പൂട്ടിക്കെട്ടി സൗന്ദര്യവത്കരണം നടത്തിയവരാണ് മഴ പെയ്തപ്പോള്‍ വെള്ളക്കെട്ടിലായത്. കനത്ത മഴയില്‍ നഗരത്തിന്റെ പല ഭാഗങ്ങളും മുങ്ങിയത് വെള്ളം താഴ്ന്നിറങ്ങുന്നതിനും ഒഴുകി പോകുന്നതിനും സൗകര്യങ്ങളില്ലാത്തതിനാലാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്  വീട്ടുമുറ്റവും പരിസര പ്രദേശവും കോണ്‍ക്രീറ്റ് ടൈലുകള്‍ പാകിയതുമൂലം മഴ വെള്ളത്തില്‍ ഭൂമിയിലേക്ക് താഴ്ന്നിറങ്ങുന്നതിനുള്ള സാഹചര്യങ്ങളില്ല.
കെട്ടിനിന്ന വെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തിയതോടെ പലയിടങ്ങളിലും വെള്ളക്കെട്ടിന് കാരണമായി. നഗരത്തിലെ പ്രധാന സര്‍ക്കാര്‍ ഓഫിസുകളുടെ കെട്ടിടങ്ങളുടെ പരിസരങ്ങളെല്ലാം തന്നെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോണ്‍ക്രീറ്റ് ടൈലുകള്‍ പാകിയിരുന്നു. പുറമെ കാണാന്‍ ഭംഗിയാണെങ്കിലും മഴക്കാലമായതോടെ ഇത്തരം പ്രദേശങ്ങളില്‍ വെള്ളം കെട്ടിനില്‍കുന്നത് പതിവ് കാഴ്ചയായി. ഇതു പലയിടങ്ങളിലും ആരോഗ്യ ഭീഷണിയും ഉയര്‍ത്തിയിട്ടുണ്ട്. ടൈലുകള്‍ പാകുമ്പോള്‍ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സൗകര്യങ്ങളൊരുക്കുന്നതില്‍ വന്ന വീഴ്ചയാണ് ഇതിന് പ്രധാന കാരണം.
വേനല്‍കാലത്ത് മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പകല്‍ താപനില ഗണ്യമായി ഉയരുന്നതിനുള്ള കാരണങ്ങളിലൊന്നും ഇത്തരത്തില്‍ വിരിച്ച ടൈലുകളായിരുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. മഴ വെള്ളം ഭൂമിയിലേക്ക് താഴ്ന്നിറങ്ങുന്നതിനും ഒഴുകിപ്പോകുന്നതിനുമുള്ള അവസരം ഇല്ലാതാക്കിയ ശേഷം മഴക്കാലമെത്തുമ്പോള്‍ വെള്ളക്കെട്ടെന്ന് പരാതിപെടുന്നവര്‍ ഇതിലേക്ക് നയിച്ച കാര്യങ്ങളെ കുറിച്ച് കണ്ടില്ലെന്ന് നടിക്കുകയാണ്.








Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

ചുരം പാതയില്‍ ഫോണില്‍ മുഴുകി കെഎസ്ആര്‍ടിസി ഡ്രൈവര്‍; ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി

Kerala
  •  5 days ago
No Image

വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ല; കെഎസ്ഇബി നീക്കത്തിന് തടയിട്ട് റെഗുലേറ്ററി കമ്മീഷന്‍

Kerala
  •  5 days ago
No Image

'100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല'; പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

ഐ.എ.എസ് അട്ടിമറി: കെ ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാട്ടി, ജയതിലകിനും പങ്ക്; രേഖകള്‍ പുറത്ത്‌

Kerala
  •  5 days ago
No Image

ആരാണ് നടത്തിയത് ?, കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും; റോഡ് അടച്ചുള്ള സി.പി.എം സമ്മേളത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 days ago
No Image

ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റര്‍ പാല്‍; വ്യാജപാല്‍ വില്‍പന നടത്തിയത് 20 വര്‍ഷം, യു.പിയില്‍ വ്യവസായി പിടിയില്‍

National
  •  5 days ago
No Image

വ്യാഴാഴ്ച്ച മുതല്‍ കേരളത്തില്‍ മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  5 days ago
No Image

'എന്റെ മരണം അനിവാര്യമെങ്കില്‍ അതൊരു പ്രതീക്ഷയിലേക്കുള്ള വാതായനമാകട്ടെ'  ഗസ്സക്ക് ഇന്നും കരുത്താണ് റഫാത്ത് അല്‍ അരീറിന്റെ വരികള്‍

International
  •  5 days ago
No Image

ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയർമാൻ

Kerala
  •  6 days ago