കഞ്ചാവ് കൈവശംവച്ച കേസ്: പ്രതികള്‍ക്ക് 15 മാസം തടവും 10,000 രൂപ പിഴയും
തൃശൂര്‍: വില്‍പനക്കായി 1.200 കി.ഗ്രാം കഞ്ചാവ് കൈവശംവച്ചതിന് പൊലിസ് പിടിയിലായ പ്രതികള്‍ക്ക് 15 മാസം തടവിനും 10,000 രൂപ പിഴയടക്കുന്നതിനും തൃശൂര്‍ നാലാം അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ.ആര്‍ മധുകുമാര്‍ ശിക്ഷിച്ചു.
പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം കഠിനതടവ് കൂടി അനുഭവിക്കണം. പൊന്നാനി താലൂക്ക് ആലംകോട് വില്ലേജ് കുഴിക്കരപ്പറമ്പില്‍ സുബ്രഹ്മണ്യന്‍, ഒറ്റപ്പാലം ചാലിശ്ശേരി വില്ലേജ് തോപ്പില്‍മറ്റം കോളനി മണ്ണാറയില്‍ ജമാല്‍ എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. 2010 ഏപ്രില്‍ 11നു വൈകിട്ട് കുന്ദംകുളം പാലസ് റോഡിന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പട്രോളിങ് ഡ്യൂട്ടിക്കിടെ കുന്ദംകുളം പാലസ് റോഡില്‍ പ്ലാസ്റ്റിക് കവറുകളുമായി സംശയാസ്പദമായ നിലയില്‍ കണ്ട പ്രതികളെ കുന്ദംകുളം എക്‌സൈസ് റെയ്ഞ്ചിലെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് വില്‍പന നടത്തുന്നതിനു വേണ്ടിയാണ് എത്തിയതെന്നു മനസിലായതിനെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."