മറുനാടന്‍ മലയാളി നാടിന്റെ പൈതൃകം നുകര്‍ന്ന്് രചിച്ച കവിതകളും ഗാനങ്ങളും ശ്രദ്ധേയമാകുന്നു
മാന്നാര്‍: മറുനാട്ടില്‍ സ്ഥിരതാമസമാക്കിയെങ്കിലും പിറന്ന നാടിനെ സ്‌നേഹിക്കുവാന്‍ കിട്ടുന്ന അവസരങ്ങള്‍ കവിതയും ഗാനങ്ങളുമാക്കി മാറ്റുകയാണ് സതീശ്വരിയമ്മ.
കഴിഞ്ഞ 25 വര്‍ഷമായി ഭര്‍ത്താവിനും മകനുമൊപ്പം മുംബൈയില്‍ സ്ഥിര താമസമാക്കിയ ഇവര്‍ പിറന്ന നാടിനേയും മലയാളത്തേയും മറന്നിട്ടില്ലെന്ന് രചനകള്‍ സൂചിപ്പിക്കുന്നു. മാന്നാര്‍ കുരട്ടിക്കാട് മണലില്‍ത്തറയില്‍ ശിവസദനത്തില്‍ എം.സി നാണുവിന്റെ മകളാണ് ഈ മറുനാടന്‍ എഴുത്തുകാരി.
പരുമല പമ്പാ കോളജില്‍ പഠിക്കുമ്പോള്‍ കോളജ് മാഗസിനില്‍ ചെറിയ കവിതകളും മറ്റും എഴുതിയാണ് ഈ രംഗത്തേക്ക് തുടക്കം കുറിച്ചത്.വിവാഹത്തിന് ശേഷം ഭര്‍ത്താവ് പി.എസ് വേലായുധനൊപ്പം മുംബൈയില്‍ സ്ഥിരതാമസമാക്കിയ ഇവര്‍ ഒഴിവ് കിട്ടുന്ന അവസരങ്ങളില്‍ എഴുതി തുടങ്ങി.തുടക്കത്തില്‍ തൃക്കുരട്ടി മഹാദേവരെ കുറിച്ചുള്ള ഗീതങ്ങളാണ് രചിച്ചത്.ഇപ്പോള്‍ 103 ഗീതങ്ങള്‍ ഇതിനോടകം രചിച്ചു കഴിഞ്ഞു.ഇതില്‍ തെരെഞ്ഞെടുക്കപ്പെട്ട 50 ഗീതങ്ങള്‍ ഒരു പുസ്തകമാക്കി പുറത്തിറക്കി.
ഹൃദയാക്ഷരം എന്ന പേരിലാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ഇവ ചിട്ടപ്പെടുത്തി പാടിച്ച് സിഡിയിലാക്കി പുറത്തിറക്കുവാനുള്ള ശ്രമത്തിലാണ് ഇവര്‍.ഭക്തി ഗാനങ്ങളല്ലാതെ നിരവധി കവിതകളും ഗാനങ്ങളും ഇവര്‍ രചിച്ചിട്ടുണ്ട്. മാന്നാറിന്റെ മതമൈത്രിയും പ്രകൃതി ഭംഗിയും വര്‍ണ്ണിക്കുന്ന കവിത ഇതിനോടകം ഫോസ്ബുക്കിലൂടെയും യൂടൂബിലൂടെയും ഏറെ ശ്രദ്ധനേടി കഴിഞ്ഞു.പ്രണയം എന്ന് പേരില്‍ എഴുതിയ പത്തോളം ഗാനങ്ങള്‍ ആല്‍ബം ആക്കുവാന്‍ ശ്രമിക്കുകയാണ് ഇവര്‍.ഗായകന്‍ പന്തളം പ്രകാശന്‍ ഇതില്‍ കുറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്.കവിതയും ഗാനങ്ങളും ഭക്തി കീര്‍ത്തനങ്ങളും എഴുതി ഇതിനോടകം ഇവര്‍ മാന്നാറിന്റെ സ്വന്തം ഈശ്വരിയായിരിക്കുകായണ്.
ഇവര്‍ എഴുതുന്ന ഗീതങ്ങള്‍ സ്വരമാധുര്യത്തോടെ സ്വന്തമായി ആലപിക്കുകയും ചെയ്യുമെന്ന് പ്രത്യേകതയും ഉണ്ട്.പ്രസിദ്ധീകരിക്കുവാന്‍ കഴിയാത്തവ ഇവര്‍ നവമാധ്യങ്ങളിലൂടെ പ്രസിദ്ധീകരിക്കും. ഇവ നവ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്യും.
മുബൈയില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയായ ഏക മകന്‍ സ്വപ്‌നേഷും ഭര്‍ത്താവും എല്ലാ വിധ പ്രോത്സഹനങ്ങയളും നല്‍കുന്നതിനാലാണ് എഴുത്ത് തുടരുവാന്‍ കഴിയുന്നതെന്ന് സതീശ്വരിയമ്മ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."