HOME
DETAILS

ഇറാന്‍ ഹജ്ജ് ചര്‍ച്ച പ്രതിനിധി സംഘം സഊദിയില്‍: തങ്ങളുടെ ആവശ്യം അംഗീകരിക്കണമെന്ന്

  
backup
February 24 2017 | 03:02 AM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%aa%e0%b5%8d%e0%b4%b0

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഇറാന്‍ തീര്‍ത്ഥാടകരുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് സഊദിയുമായി ചര്‍ച്ചക്കായി ഇറാന്‍ പ്രതിനിധി സംഘം സഊദിയിലെത്തി. ഇറാന്‍ ഹജ്ജ് ഓര്‍ഗനൈസേഷന്‍ പ്രതിനിധി ഹാമിദ് മുഹമ്മദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇറാന്‍ ഹജ്ജ് പ്രതിനിധി സംഘത്തിലുള്ളത്. സഊദി ഹജ്ജ് ആന്‍ഡ് ഉംറ ചുമതലയുള്ള മന്ത്രിയുമായായിരിക്കും ഇവര്‍ ചര്‍ച്ച നടത്തുക.

2015 മിന ദുരന്തത്തിന് ശേഷം സഊദിയുമായി ഹജ്ജ് കരാര്‍ ഇറാന്‍ പുതുക്കിയിരുന്നില്ല. അതിനു ശേഷം നടന്ന ഹജ്ജിനായി ഇറാന്‍ തീര്‍ത്ഥാടകരെ കൊണ്ടു വരുന്നതിനായി നിരവധി തവണ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ഇറാന്‍ വിട്ടു വീഴ്ച്ചക്കു തയ്യാറല്ലാത്തതിനാല്‍ ചര്‍ച്ച അലസിപ്പിരിയുകയും ഇറാന്‍ തങ്ങളുടെ പൗരന്മാരെ ഹജ്ജിനായി അയക്കുന്നതിനു വിലക്കേര്‍പ്പെടുത്തുകയുമായിരുന്നു.
അതേ സമയം, 2015ലെ മിന ദുരന്തത്തില്‍ മരിച്ച ഇറാന്‍ തടവുകാര്‍ക്ക് സഊദി ബ്ലഡ് മണി നല്‍കണമെന്നും എന്നാല്‍ മാത്രമേ സഊദി കരാറില്‍ ഒപ്പു വെക്കുകയുള്ളൂവെന്നും ഇറാന്‍ കഴിഞ്ഞയാഴ്ച്ച വ്യക്തമാക്കിയിരുന്നു. ഇറാന്‍ ആവശ്യപ്പെടുന്ന മാനദണ്ഡങ്ങള്‍ സഊദി അംഗീകരിച്ചില്ലങ്കില്‍ സഊദി അറേബ്യ ആയിരിക്കും ഹാജിമാരെ തടയുന്നതില്‍ പൂര്‍ണ്ണ ഉത്തരവാദിയെന്ന് ഇറാന്‍ ഇസ്‌ലാമിക് ആന്‍ഡ് കള്‍ച്ചറല്‍ മന്ത്രി റിസ സാലിഹ് അമീരി കഴിഞ്ഞ ദിവസം പറഞ്ഞു.

2015ല്‍ നടന്ന മിന ദുരന്തത്തില്‍ മരിച്ചവരില്‍ നൂറു കണക്കിന് ഇറാന്‍ പൗരന്മാരും ഉണ്ടായിരുന്നു. സഊദിയുടെ വിവിധ വിഷയങ്ങളില്‍ കടുത്ത അഭിപ്രായ വ്യത്യാസമുള്ള ഇറാന്‍ ഇതിനു ശേഷമാണ് തങ്ങളുടെ പൗരന്മാരെ ഹജ്ജിനു അയക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയത്. ഹജ്ജ് കരാറില്‍ ഒപ്പു വെക്കാനായി കഴിഞ്ഞ വര്‍ഷം വിവിധ ഘട്ടങ്ങളിലായി സഊദി അറേബ്യ ഇറാനെ ചര്‍ച്ചക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ചര്‍ച്ചകളില്‍ അംഗീകരിക്കാന്‍ കഴിയാത്ത ആവശ്യങ്ങള്‍ പറഞ്ഞു ഇറാന്‍ ഒപ്പു വെക്കാതെ ഹജ്ജില്‍ നിന്നും പൗരന്മാര്‍ വരുന്നതില്‍ നിന്നും തടയുകയായിരുന്നു. ഇതേ തുടര്‍ന്ന് വിരലിലെണ്ണാവുന്ന ഇറാന്‍ പൗരന്മാര്‍ വിവിധ രാജ്യങ്ങള്‍ വഴിയാണ് ഹജ്ജിനെത്തിയത്. 2015 നടന്ന ദുരന്തത്തില്‍ 770 ഹാജിമാരാണ് മരിച്ചതെന്നാണ് സഊദി അധികൃതര്‍ വ്യക്തമാക്കിയത്.എന്നാല്‍ 7000 ഹാജിമാര്‍ മരിച്ചെന്നും ഇതില്‍ 460 ആളുകള്‍ തങ്ങളുടെ പൗരന്മാരുമെന്നാണ് ഇറാന്‍ അധികൃതരുടെ വാദം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  12 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  12 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  12 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  12 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  12 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  12 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  12 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  12 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  12 days ago