HOME
DETAILS
MAL
യമന്‍ പുനരുദ്ധാരണത്തിന് സഊദി10 ബില്യണ്‍ ഡോളര്‍ നല്‍കി
backup
February 24 2017 | 03:02 AM
റിയാദ്: യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ യമന്റെ പുനരുദ്ധാരണത്തിനായി സഊദി അറേബ്യ 10 ബില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയതായി യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് അല്‍ ഹാദി പറഞ്ഞു. ബുധനാഴ്ച്ച ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 8 ബില്യണ്‍ ഡോളര്‍ യമന്റെ പുനരുദ്ധാരണത്തിനും 2 ബില്യണ്‍ ഡോളര്‍ യമന്‍ സെന്‍ട്രല്‍ ബാങ്കിനുമാണ് നല്‍കിയത്. യമന്‍ പ്രധാന മന്ത്രി ഡോ: അഹ്മദ് ഉബൈദ് ബിന്‍ ദാര്‍, ഏദന്‍, തായിസ്,സന്‍ആ, ലാഹിജ്, അബിന്‍, അല്‍ ദാലി, ഷാബാഹ്, അല്‍ ബൈദ, സുകോത്ര തുടങ്ങിയ പ്രവിശ്യ ഗവര്‍ണര്‍മാരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."