HOME
DETAILS
MAL
പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; യു.എ.ഇയില്‍ സ്വദേശിവല്‍ക്കരണം ഇരട്ടിയാക്കുമെന്ന് ഷെയ്ഖ് മുഹമ്മദ്
backup
January 09 2019 | 16:01 PM
#അലി വാഫി തെന്നല
ദുബായ്: യു.എ.ഇയില്‍ കഴിഞ്ഞവര്‍ഷം സ്വദേശിവല്‍ക്കരണം ഇരുന്നൂറു ശതമാനം വര്‍ധിപ്പിക്കാനായെന്നും ഈ വര്‍ഷം അത് ഇരട്ടിയാക്കുമെന്നും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
മന്ത്രിസഭാ യോഗത്തിനു ശേഷം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചതാണിത്. 2018ലെ നേട്ടങ്ങള്‍ അവലലോകനം ചെയ്യാനും പുതിയ വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യാനുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തുമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്വദേശിവല്‍ക്കരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നത്.
യു.എ.ഇയിലെ തൊഴില്‍മേഖലയിലെ സ്വദേശിവത്കരണം കഴിഞ്ഞ വര്‍ഷം 200 ശതമാനം വര്‍ധിപ്പിക്കാനായെന്നും ഈ വര്‍ഷം ഇരട്ടിയാകക്കേണ്ടതുണ്ടെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."