HOME
DETAILS

ശിക്ഷിക്കപ്പെടാതെ പീഡനക്കേസുകള്‍

  
backup
February 24 2017 | 22:02 PM

%e0%b4%b6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b4%be%e0%b4%a4%e0%b5%86-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%95

ബ്രിട്ടനിലെ മാഗ്നകാര്‍ട്ടയും യു.എന്‍ ചാര്‍ട്ടറും നിലവില്‍ വരുന്നതിനും സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ സ്ത്രീകള്‍ക്കു സ്വത്തവകാശം പ്രഖ്യാപിച്ച മതമാണ് ഇസ്‌ലാം. എന്നാല്‍, അബലയെന്നു വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീജനങ്ങളുടെ സംരക്ഷണത്തിനു പുരുഷവര്‍ഗത്തെ സജ്ജമാക്കി നിര്‍ത്തുന്നതിന്റെ പേരില്‍ മുസ്്‌ലിംകള്‍ക്കിടയില്‍ സ്ത്രീകള്‍ക്കു അടിമത്തമാണെന്നു പറഞ്ഞുവരുന്നവരുടെ എണ്ണം കൂടിവരികയാണ്. സ്ത്രീവിമോചന പ്രസ്ഥാനമെന്ന പേരില്‍ രംഗത്തിറങ്ങിയ ഏതാനും വിപ്ലവകാരികള്‍ ഇതേറ്റെടുത്തു വാമൊഴിയായും വരമൊഴിയായും പ്രചരിപ്പിക്കുകയും ചെയ്യുന്നു.

നാലുഭാര്യമാരെ വരെ സ്വീകരിക്കാമെന്നു ഇസ്്‌ലാം കല്‍പിച്ചരുളിയതിന്റെ പേരിലാണു മുസ്്‌ലിം പുരുഷന്മാര്‍ എത്രയും കെട്ടുന്നവരാണെന്ന അര്‍ഥത്തില്‍ വ്യാപക പ്രചാരണം നടക്കുന്നത്. ഇഷ്ടംപോലെ പെണ്ണുകെട്ടിനടന്ന പുരുഷന്മാര്‍ ലോകത്ത് വ്യാപരിച്ചിരുന്ന കാലത്താണ് ഇസ്്‌ലാം ഇതു നിജപ്പെടുത്തിയതെന്നു ഈ പ്രചാരണക്കാര്‍ ബോധപൂര്‍വം മറക്കുന്നു. ഭാര്യ സ്ഥിരംരോഗിയായാല്‍ വെപ്പാട്ടികളെ തേടിയിറങ്ങുന്നതു നിരുത്സാഹപ്പെടുത്താനാണ് മറ്റൊരു വിവാഹം എന്നതു പ്രാബല്യത്തില്‍ വരുത്തിയത്.

അതുപോലെ, യുദ്ധത്തില്‍ ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ടു ജീവിതം ദുരിതപൂര്‍ണമാവുന്ന ഘട്ടങ്ങളില്‍ അത്തരം വിധവകളെ നിയമപ്രകാരം വിവാഹം കഴിക്കുന്നതിനും മതം അനുവാദം നല്‍കുകയായിരുന്നു. തീര്‍ത്തും അനിവാര്യമാകുന്ന അവസരത്തില്‍ മാത്രമേ രണ്ടാമത്തെയോ മൂന്നാമത്തെയോ വിവാഹത്തിന് ഇസ്്‌ലാമില്‍ നിയമപരമായ അംഗീകാരമുള്ളൂ. അത്തരം വിവാഹങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പൂര്‍ണമായ ഉടമ്പടികളും സാക്ഷികളും വേണമെന്നതും നിര്‍ബന്ധം.

എന്നാല്‍, ഇഷ്ടംപോലെ കെട്ടാനും തോന്നുംപോലെ മൊഴിചൊല്ലാനും ഇസ്്‌ലാം അനുവദിച്ചിരിക്കുന്നുവെന്ന അര്‍ഥത്തില്‍ ഈ മതത്തെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാപകമായ തീവ്രശ്രമങ്ങള്‍ ലോകമെമ്പാടും നടക്കുന്നു. വനിതാവിമോചനപ്രസ്ഥാനക്കാരെന്ന പേരില്‍ മുസ്്‌ലിം നാമധാരികളായ ഏതാനും സ്ത്രീകളും ഇവര്‍ക്കിടയിലുണ്ടെന്നതു നിര്‍ഭാഗ്യം.

ഇന്ത്യയില്‍ ഏറ്റവുമധികംപേര്‍ ബഹുഭാര്യത്വം സ്വീകരിച്ചിരിക്കുന്നതു മറ്റു മതങ്ങള്‍ക്കിടയിലാണെന്ന സത്യം ഇവര്‍ മറച്ചുവയ്ക്കുന്നു. അവരുടെ ദൈവങ്ങള്‍പോലും പതിനയ്യായിരത്തെട്ടു ഭാര്യമാരെ വച്ചുപുലര്‍ത്തിയിരുന്നെന്ന കഥകള്‍ അവര്‍ മറക്കുകയും മറയ്ക്കുകയും ചെയ്യുന്നു. ഏകപത്‌നീവ്രതക്കാരെന്നു പറഞ്ഞു നില്‍ക്കുമ്പോഴും ഒരൊറ്റ സ്ത്രീക്കു മൂന്നും നാലും ഭര്‍ത്താക്കന്മാരുണ്ടായിരുന്നുവെന്ന ഇതിഹാസകഥ അവര്‍ ഒളിപ്പിച്ചുവയ്ക്കുന്നു.

സ്ത്രീകള്‍ക്കെതിരായ അനാചാരങ്ങള്‍ ഇതരമതസ്ഥര്‍ക്കിടയില്‍ വളരെ വ്യാപകമായിരുന്ന കാലം ഇന്ത്യക്കുണ്ടായിരുന്നല്ലോ. അങ്ങനെയാണല്ലോ 1829 ല്‍ സതി നിരോധന നിയമം നിലവില്‍ വന്നത്. ഭര്‍ത്താവു മരിച്ചാല്‍ ഭാര്യ തീയില്‍ ചാടി മരിക്കണമെന്ന സതി സമ്പ്രദായം എത്ര കിരാതമായിരുന്നു! പില്‍ക്കാലത്ത് വനിതാ മുന്നേറ്റത്തിനു സഹായകമായ തരത്തില്‍ നാം പല നിയമഭേദഗതികളും കൊണ്ടുവന്നു. ഏറ്റവുമൊടുവില്‍ തദ്ദേശഭരണസ്ഥാപന സമിതികളില്‍ സ്ത്രീസംവരണംവരെയായി.

നമുക്കു വനിതാ മുഖ്യന്ത്രിമാരുണ്ടായി. വനിതാ ഗവര്‍ണര്‍മാരുണ്ടായി. ലോക്‌സഭാ സ്പീക്കറുണ്ടായി. വനിതാ ചീഫ് ജസ്റ്റിസുമാരുണ്ടായി. യു.എന്നില്‍ ഇന്ത്യയുടെ പ്രതിനിധി വനിതയായി. ജസ്റ്റിസ് എം ഫാത്തിമാബി എന്ന മലയാളി വനിത സുപ്രീംകോടതി ജഡ്ജിയാവുന്ന ആദ്യത്തെ വനിതയായി. പുനര്‍വിവാഹത്തിന് അനുമതി നല്‍കുന്ന നിയമവും പ്രസവാനുകൂല്യ നിയമവും തുല്യവേതന നിയമവും അംഗീകരിച്ച നാടാണു നമ്മുടേത്.

മുസ്്‌ലിം വ്യക്തിനിയമ (ശരീഅത്ത്)ത്തില്‍ മുത്തലാഖിനു വ്യക്തമായ വിധിവിലക്കുകളുണ്ടെന്നിരിക്കെ വിവാഹമോചനം ഇസ്്‌ലാമിന്റെ ദൗര്‍ബല്യമാണെന്നു പറഞ്ഞുപരത്തുന്നതില്‍ കുറേയാളുകള്‍ വിജയിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഏറ്റവുമൊടുവിലായി കേന്ദ്രസര്‍ക്കാര്‍തന്നെ പ്രശ്‌നം സുപ്രിംകോടതിയുടെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണ്.

എന്നാല്‍, നിയമങ്ങള്‍ ഏറെ ഉണ്ടായിട്ടും സ്ത്രീകള്‍ക്കെതിരായ പീഡനം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നതായാണു സ്ഥിതിവിവരക്കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. സ്ത്രീകള്‍ക്കെതിരായി മാത്രമല്ല, കുട്ടികള്‍ക്കെതിരായും ലൈംഗികപീഡനങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിര്‍ബാധം തുടരുന്നു. അതിനേക്കാളേറെ മനസിനെ വേദനിപ്പിക്കുന്നതു പീഡിതര്‍ വ്യക്തമായി പരാതിപ്പെട്ടിട്ടും കേസെടുക്കുന്നതില്‍ വരുന്ന അനാസ്ഥയാണ്. വിചാരണ ചെയ്യുന്നതിലാകട്ടെ അതിനേക്കാളേറെ അമാന്തവും കാണുന്നു.

ബാലാവകാശസംരക്ഷണത്തിനുള്ള ദേശീയ കണ്‍വന്‍ഷന്‍ (എന്‍.സി.പി.സി.ആര്‍) റിപ്പോര്‍ട്ടനുസരിച്ചു ബാല്യവിവാഹം ഏറ്റവും കൂടുതല്‍ നടക്കുന്ന 11 രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഒരുദിവസം ഇത്തരത്തില്‍ ശരാശരി 39,000 ബാല്യവിവാഹങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ടത്രേ! കേരളത്തിന്റെ കണക്കുകളും സത്യസന്ധമല്ല. കൗമാര പീഡനവാര്‍ത്തകള്‍ ദിനംപ്രതി വന്നുകൊണ്ടിരിക്കുമ്പോഴും നമ്മുടെ സംസ്ഥാനത്തു ശിക്ഷിക്കപ്പെടുന്നത് 8.7 ശതമാനം മാത്രമാണെന്ന സ്ഥിതി വിവരകണക്കുകള്‍ പറയുന്നു. 2016 വര്‍ഷത്തില്‍ കേരളത്തില്‍ 2093 കേസുകളാണു ലൈംഗികപീഡനത്തിനായി ചാര്‍ജ് ചെയ്യപ്പെട്ടത്. എന്നാല്‍ 387 എണ്ണം മാത്രമേ കോടതികള്‍ക്കു മുന്‍പിലെത്തിയുള്ളൂ. ശിക്ഷിക്കപ്പെട്ടതാകട്ടെ 34 എണ്ണവും.

2012 മുതല്‍ ഇത്തരം നാലായിരത്തോളം കേസുകള്‍ കോടതികള്‍ക്കു മുന്‍പില്‍ കിടക്കുകയാണെന്നാണു ബാലാവകാശ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ബന്ധുക്കള്‍തന്നെയാണ് മിക്ക കേസുകളിലും ബാലന്മാരെയും ബാലികമാരെയും പീഡിപ്പിക്കുന്നതെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞവര്‍ഷം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 27 കേസുകളില്‍ പ്രതികള്‍ പിതാക്കന്മാരാണെന്നതു ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യം. ഏഴു കേസുകള്‍ വളര്‍ത്തച്ഛന്മാര്‍ക്കെതിരായിട്ടായിരുന്നു. 17 എണ്ണം കുട്ടികളുടെ അധ്യാപകര്‍ക്കെതിരെയും.

കഴിഞ്ഞ വര്‍ഷം കോടതി മുന്‍പാകെ എത്തിയ 387 കേസുകളില്‍ പീഡനത്തിനിരയായവരില്‍ 322 പേര്‍ പെണ്‍കുട്ടികളും 74 പേര്‍ ആണ്‍കുട്ടികളുമായിരുന്നു. ശിക്ഷയില്‍നിന്നു രക്ഷപ്പെട്ടവരില്‍ 40 പേര്‍ ഒളിവില്‍പോയവരോ മരിച്ചവരോ ആയിരുന്നു. 124 കേസുകളുമായി കോഴിക്കോട് ജില്ലയാണു മുന്‍പിലെങ്കില്‍ ഇവിടെ ശിക്ഷിക്കപ്പെട്ടത് അഞ്ചു എണ്ണം മാത്രം. മറ്റുള്ളവയെല്ലാം വിട്ടയക്കപ്പെടുകയായിരുന്നു.

വയനാട്ടിലെ 63 കേസുകളിലും പ്രതികള്‍ 48 ലും രക്ഷപ്പെട്ടു. മലപ്പുറത്തെ 41 കേസുകളില്‍ ശിക്ഷ ലഭിച്ചത് നാലില്‍ മാത്രം. തിരുവനന്തപുരം ജില്ലയിലെ 37 കേസുകളിലും 29 പേരെയും നിരുപാധികം വിട്ടയക്കുകായിരുന്നു. വയനാട്ടില്‍ ഒരൊറ്റ അധ്യാപകനെതിരേ പന്ത്രണ്ടു പെണ്‍കുട്ടികളാണു പരാതിപ്പെട്ടത്. പ്രതിയെ തെളിവില്ലെന്ന് പറഞ്ഞു കോടതി കുറ്റവിമുക്തനാക്കുകയാണു ചെയ്തത്. കര്‍ക്കശനിയമങ്ങള്‍ ഉണ്ടായിട്ടും മന്ത്രിമാരും എം.എല്‍.എമാരും ഗവര്‍ണറുമൊക്കെ പീഡനക്കേസുകളില്‍ പെടുന്നുവെന്നു വരുമ്പോള്‍, ബലിയാടാകുന്നതു പാവം കുരുന്നുകളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago