HOME
DETAILS
MAL
ആവശ്യമില്ലാത്ത ആളുകളെ ബുദ്ധിമുട്ടിക്കരുതെന്ന് പള്‍സര്‍ സുനി
backup
February 25 2017 | 09:02 AM
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആവശ്യമില്ലാത്ത ആളുകളെ ബുദ്ധിമുട്ടിക്കരുതെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞു. നടിയോട് തനിക്ക് വൈരാഗ്യമില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ പൊലിസ് ബസില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അതേസമയം, നടി മാധ്യമങ്ങളോടു സംസാരിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അവര്‍ക്ക് പറയാനുള്ളത് കോടതിയില്‍ പറയുകയാണ് വേണ്ടതെന്നും കേസന്വേഷിക്കുന്ന എ.ഡി.ജി.പി ബി സന്ധ്യ പറഞ്ഞു. സംഭവത്തില്‍ ഗൂഢാേലാചനയുണ്ടോ എന്ന് ഇപ്പോള്‍ മാധ്യമങ്ങളോട് പറയാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."