HOME
DETAILS

ഇന്ത്യയില്‍ സമ്പൂര്‍ണ പണരഹിത സമ്പദ്ഘടന സാധ്യമല്ല: ചിദംബരം

  
backup
February 25, 2017 | 8:33 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%aa%e0%b4%a3

 

തിരുവനന്തപുരം: രാജ്യത്ത് അടുത്ത കാലത്തെങ്ങും സമ്പൂര്‍ണ പണരഹിത സമ്പദ്ഘടന സാധ്യമല്ലെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം. രാജീവ് ഗാന്ധി ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റല്‍ സ്റ്റഡീസ് കനകക്കുന്നില്‍ സംഘടിപ്പിച്ച നോട്ടുനിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ എന്ന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പണരഹിത സമ്പദ്ഘടന പൂര്‍ണമായി നടപ്പിലാക്കുവാന്‍ ലോകത്ത് ഒരു രാജ്യത്തും ഇതുവരെ സാധിച്ചിട്ടില്ല. മികച്ച പുരോഗതി കൈവരിച്ചെന്ന് അവകാശപ്പെടുന്ന ജര്‍മനിയിലും ഓസ്‌ട്രേലിയയിലും 80 ശതമാനവും പണം ഉപയോഗിച്ചുള്ള ഇടപാടാണ് നടക്കുന്നത്. അമേരിക്കന്‍ സമ്പദ്ഘടനയുടെ 46 ശതമാനവും പണമിടപാടാണ്. പിന്നെങ്ങനെ ഇവിടുത്തെ ഇടപാടുകള്‍ നൂറുശതമാനവും പണരഹിതമാക്കാന്‍ സാധിക്കുമെന്നും ചിദംബരം ചോദിച്ചു.
ഓരോ ഡിജിറ്റല്‍ പണമിടപാടിന്റെയും ഒന്നരശതമാനം വിഹിതം മൂന്നാമതൊരാളുടെ കൈയിലെത്തുകയാണ്. ഒരുലക്ഷം കോടിയുടെ ഇടപാട് നടക്കുമ്പോള്‍ 1500 കോടി രൂപയോളം ഇടനിലക്കാരുടെ കൈയിലേക്കെത്തുന്നു. ഒരേ തുകയാണെങ്കിലും 10 തവണ ഡിജിറ്റല്‍ ഇടപാടിലൂടെ കടന്നുപോയാല്‍ കുറഞ്ഞത് 15 ശതമാനമെങ്കിലും മൂല്യക്കുറവുണ്ടാകും. എന്നാല്‍ പണമിടപാടില്‍ എത്ര പേരുടെ കൈയിലൂടെ കടന്നുപോയാലും പണത്തിന്റെ മൂല്യം കുറയുന്നില്ല.
കാര്യങ്ങള്‍ പഠിക്കാതെയും വേണ്ടത്ര കൂടിയാലോചനയില്ലാതെയും കേന്ദ്രം നോട്ടുനിരോധിച്ചതോടെ സാമ്പത്തിക ദുരന്തമാണ് രാജ്യത്തുണ്ടായത്. 125 കോടി ജനങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചു. ആറു ശതമാനം വളര്‍ച്ചയിലേക്ക് വരും വര്‍ഷങ്ങളില്‍ രാജ്യം ചുരുങ്ങും. നോട്ടുനിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ 2018-19 സാമ്പത്തിക വര്‍ഷം വരെ തുടരും.
നിയമവിരുദ്ധമായാണ് നോട്ടുകള്‍ നിരോധിച്ചത്. മന്ത്രിസഭയില്‍ ചര്‍ച്ചചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒറ്റയ്‌ക്കൊരു തീരുമാനമെടുക്കുകയായിരുന്നു.
നോട്ടുനിരോധനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ച ഒരു കാര്യങ്ങളും നടന്നില്ല. കള്ളപ്പണം പുറത്തുകൊണ്ടുവരാനായില്ല. കള്ളനോട്ട് പിടിച്ചെടുക്കാനായില്ല. മാത്രമല്ല രാജ്യത്തെ സമ്പദ്ഘടന ആകെ തകര്‍ക്കുകയും ചെയ്തു. ഇതിനെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും ചിദംബരം വ്യക്തമാക്കി.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനായി. ഹിതുര്‍ മുഹമ്മദ്, എം.എം ഹസ്സന്‍, തെന്നല ബാലകൃഷ്ണന്‍, സി.പി ജോണ്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  3 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago