HOME
DETAILS

കോഴിക്കോട് ജില്ലാ കോടതിയിൽ വ്യാജ ബോംബ് ഭീഷണി; ഇമെയിൽ സന്ദേശം അയച്ചത് 'അലക്സ് പോൾ മേനോൻ'

  
Web Desk
March 10, 2026 | 6:44 AM

bomb threat hoax at district court

കോഴിക്കോട്: ജില്ലാ കോടതിയിൽ ബോംബ് ഭീഷണി. തിങ്കളാഴ്ച രാവിലെ ജില്ലാ ജഡ്ജിയുടെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. 'അലക്സ് പോൾ മേനോൻ@ ഔട്ട്ലുക്ക്. കോം എന്ന മെയിലിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന്, ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നടത്തിയ വിശദമായ പരിശോധനയിൽ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. 

"നിരപരാധികൾക്ക് നീതി ലഭിക്കാത്ത കോടതികൾ കൊണ്ട് എന്ത് പ്രയോജനം?" എന്ന് ചോദിച്ചുകൊണ്ടാണ് ഇമെയിൽ ആരംഭിക്കുന്നത്. ജഡ്ജിയുടെ ചേമ്പറിൽ സയനൈഡ് വാതകം നിറച്ച 15 ഓളം വിഷ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി സ്ഫോടനം നടക്കുമെന്നുമാണ് സന്ദേശത്തിൽ പറഞ്ഞിരുന്നത്. ഇതൊരു വ്യാജ ഭീഷണിയല്ലെന്നും നിരപരാധികളെ ഉടൻ ഒഴിപ്പിക്കണമെന്നും ഇമെയിലിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇമെയിൽ ശ്രദ്ധയിൽപ്പെട്ട ഉടൻ കോടതിയിലെ ജീവനക്കാരി പൊലിസിനെ വിവരമറിയിച്ചു. തുടർന്ന്, സ്ഥലത്തെത്തിയ പൊലിസും, ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും കോടതിയിൽ വിശദമായ പരിശോധന നടത്തി. പരിശോധനയിൽ സംശയാസ്പദമായ യാതൊന്നും കണ്ടെത്താത്തതിനെത്തുടർന്ന് ഭീഷണി വ്യാജമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.

A bomb threat email was received at the district judge's official email address on Monday morning, prompting a thorough search by bomb and dog squads. The investigation revealed the threat was a hoax, sent from a fake email address.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്; ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്നും അവകാശവാദം 

International
  •  4 hours ago
No Image

നാടിനെ നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായി; മരിച്ചവരിൽ പന്ത്രണ്ടുകാരനും 

Kerala
  •  5 hours ago
No Image

'രോഹിത്തിനെ മാറ്റിയത് അനീതി'; ഹാർദിക്കിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

Cricket
  •  5 hours ago
No Image

'ഫേസ് 3' തുടങ്ങുന്നു; ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ മൊസാദ്, ലക്ഷ്യം ഭരണമാറ്റം; വെളിപ്പെടുത്തലുമായി ഡേവിഡ് ബാർണിയ

International
  •  5 hours ago
No Image

'മോദി-ഷാ യുഗത്തിന്റെ അന്ത്യം'; വനിതാ സംവരണ പോരിൽ ബിജെപിക്ക് കനത്ത തിരിച്ചടി, പാർലമെന്റിന് പുറത്ത് ബിജെപി എംപിമാരുടെ കടുത്ത പ്രതിഷേധം

Kerala
  •  6 hours ago
No Image

കോഴിക്കോട് മുഖ്യഖാസിയായി ജമലുല്ലൈലി തങ്ങൾ സ്ഥാനമേറ്റു; ഖാസിമാർ ആത്മീയ ജീവിതത്തിന്റെ അടയാളങ്ങൾ: സാദിഖലി തങ്ങൾ

Kerala
  •  7 hours ago
No Image

മോദി സർക്കാരിന് കനത്ത പ്രഹരം; 12 വർഷത്തിനിടയിൽ ആദ്യമായി ലോക്സഭയിൽ സർക്കാർ ബിൽ പരാജയപ്പെട്ടു

National
  •  7 hours ago
No Image

'മകൻ നിന്നെപ്പോലെയല്ല'; നാട്ടുകാരുടെ പരിഹാസത്തിൽ സംശയം, ആറുവയസ്സുകാരനെ നദിയിലെറിഞ്ഞ് കൊന്നു; പിതാവ് അറസ്റ്റിൽ

National
  •  7 hours ago
No Image

വാല്‍പ്പാറയില്‍ വിനോദ സഞ്ചാരത്തിനിടെ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം; 9 മലയാളികള്‍ മരിച്ചു 

Kerala
  •  7 hours ago
No Image

ലോകത്തിന് ആശ്വാസം; ഹോർമുസ് കടലിടുക്ക് തുറന്നു നൽകുമെന്ന് ഇറാൻ, സ്ഥിരീകരണവുമായി ഡൊണാൾഡ് ട്രംപ്

International
  •  7 hours ago