ഗണേഷ് കുമാറിനെതിരെ 'കോഴി'യുമായി പ്രതിഷേധം; കൽപ്പറ്റയിലും,പത്തനാപുരത്തും സംഘർഷം
കൽപ്പറ്റ: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെയുള്ള ഭാര്യയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സംസ്ഥാനത്തുടനീളം യുഡിഎഫ്-ബിജെപി പ്രവർത്തകരുടെ പ്രതിഷേധം ഇരമ്പുന്നു. കൽപ്പറ്റയിലും മന്ത്രിയുടെ സ്വന്തം മണ്ഡലമായ പത്തനാപുരത്തും പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.
കൽപ്പറ്റയിൽ 'കോഴി'യുമായി പ്രതിഷേധം
വയനാട് കൽപ്പറ്റയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിചിത്രമായ രീതിയിലാണ് പ്രതിഷേധിച്ചത്. കയ്യിൽ കോഴിയേന്തി എത്തിയ പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിക്കുകയും കെഎസ്ആർടിസി ബസുകൾ തടയുകയും ചെയ്തു. പ്രവർത്തകരെ നീക്കം ചെയ്യാൻ പൊലിസ് ശ്രമിച്ചത് കയ്യാങ്കളിയിലേക്കും നേരിയ സംഘർഷത്തിലേക്കും നയിച്ചു.
പത്തനാപുരത്ത് 'കാലൻകോഴി' ബാനർ
മന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്ത് കെഎസ് യു പ്രവർത്തകർ കെഎസ്ആർടിസി ബസിന് കുറുകെ "കാലൻകോഴി പത്തനാപുരത്തിന് വേണ്ട" എന്നെഴുതിയ ബാനർ കെട്ടി പ്രതിഷേധിച്ചു. ഇവിടെ മന്ത്രിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് നിലയുറപ്പിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലിസ് കനത്ത ജാഗ്രതയിലാണ്.
തിരുവനന്തപുരത്ത് പ്രതീകാത്മക വന്ധീകരണം
തലസ്ഥാനത്ത് ബിജെപി പ്രവർത്തകർ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തി. മന്ത്രിക്കെതിരെ പ്രതീകാത്മകമായി 'വന്ധീകരണ കുത്തിവയ്പ്പ്' നൽകിക്കൊണ്ടായിരുന്നു ബിജെപിയുടെ മാർച്ച്. സെക്രട്ടേറിയറ്റിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചും പൊലിസുമായി ഉന്തും തള്ളും ഉണ്ടാകുന്നതിൽ കലാശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."