HOME
DETAILS

കമനീയം, നിസ്തുലം ഈ വാസ്തുവിദ്യ; ഇസ്ലാമിക വാസ്തുവിദ്യയുടെ മനോഹാരിത വഴിഞ്ഞൊഴുകി പ്രവാചക പള്ളിയിലെ ചരിത്ര സ്മാരകങ്ങള്‍

  
March 10, 2026 | 6:38 AM

Summary of the Prophets Mosque Architecture

 

മദീന: പ്രവാചക പള്ളിയായ മസ്ജിദുന്നബവിയുടെ ആത്മീയ പൈതൃകവും പവിത്രതയും പൗരാണിക വാസ്തുവിദ്യയും സംരക്ഷിക്കുന്നതിലും വികസിപ്പിക്കുന്നതിലും മുസ്ലീങ്ങള്‍ കാണിച്ച കരുതലും സമര്‍പ്പണവും നിസ്തുലമാണ്. സാഫല്യം തേടി പുണ്യറസൂലിന്റെ ചാരത്തണയാന്‍ ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്ന് എത്തുന്ന വിശ്വാസികള്‍ക്ക് ചരിത്രത്തിലുടനീളമുള്ള ഈ കരുതല്‍ അനാവൃതമാവും. 

ഇസ്ലാമിക വാസ്തുവിദ്യയുടെ ഭംഗി ഉള്‍ക്കൊള്ളുന്നതാണ് പ്രവാചക പള്ളിയിലെ ചരിത്ര നിര്‍മിതികളും ശേഷിപ്പുകളും. സൗദി ഭരണകൂടം അനുസ്യൂതം നടത്തിവരുന്ന വിപുലീകരണങ്ങളും അടിസ്ഥാന സൗകര്യ വികസനങ്ങളും പ്രവാചക പള്ളിയുടെ പാരമ്പര്യത്തിനും മനോഹാരിതയ്ക്കും കോട്ടം തട്ടാതെയുള്ളതാണ്. ചരിത്രത്തിലുടനീളം മുസ്ലീങ്ങള്‍ പള്ളിയോട് കാണിച്ച ആദരവിനെ ഇത് പ്രതിഫലിപ്പിക്കുന്നു.

റൗള ശരീഫിന് മുകളിലെ പച്ച താഴികക്കുടം മദീന നഗരിയെ തന്നെ അടയാളപ്പെടുത്തുന്ന സവിശേഷതയായി മാറി. നൂറ്റാണ്ടുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നപ്പോഴും ഇവിടം പ്രധാന ലാന്‍ഡ്മാര്‍ക്കായി നിലകൊണ്ടു. തുടര്‍ച്ചയായ വികസന പ്രവര്‍ത്തനങ്ങള്‍ നടന്ന പ്രവാചക പള്ളിയുടെ തെക്കുകിഴക്കന്‍ വശം, യുഗങ്ങളിലുടനീളം ഇസ്ലാമിക വാസ്തുവിദ്യയുടെ ശ്രദ്ധേയമായ ഒരു ഉദാഹരണമാണ്. ഇവിടുത്തെ പേരുകേട്ട ഖൈത്‌ബേ മിനാരം കറുത്ത കല്ലുകളും സങ്കീര്‍ണമായ അലങ്കാര രൂപങ്ങളും കൊണ്ട് കാലഘട്ടത്തിലെ കലാപരമായ ശൈലിയെ പ്രതിഫലിപ്പിക്കുന്നു.

പൗരാണിക സ്വത്വം പേറുന്ന അല്‍-സലാം ഗേറ്റിനടുത്തുള്ള തെക്കുപടിഞ്ഞാറന്‍ മിനാരവും മറ്റൊരു ചരിത്ര സ്മാരകമാണ്. ഒരുകാലത്ത് മര്‍വാന്‍ ഇബ്‌നു അല്‍-ഹക്കാമിന്റെ വീട് എന്നറിയപ്പെട്ടിരുന്ന പ്രദേശമാണിത്. പള്ളിയുടെ കിഴക്കും തെക്കും വശങ്ങള്‍ ശക്തമായ കല്ല് ആര്‍ക്കേഡുകളും മുറ്റങ്ങളും കൊണ്ട് സവിശേഷമായിരുന്നു. ആദ്യത്തെ ഏറ്റവും വലിയ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടന്ന ഹിജ്‌റ 1372 വരെ ഈ ഘടനകള്‍ നിലനിന്നു. 

പ്രവാചകന്റെ ഖബറിടത്തിനും പ്രസംഗപീഠത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന റൗള ഷെരീഫിന്റെ ഭാഗങ്ങളും ചരിത്രപരമായ കരകൗശല വൈദഗ്ധ്യവും അതുല്യമായ വാസ്തുവിദ്യാ സൗന്ദര്യവും പ്രതിഫലിപ്പിക്കുന്നു. 

English summary : The historical monuments of the Prophet’s Mosque (Al-Masjid an-Nabawi) in Madinah stand as breathtaking examples of Islamic architecture, reflecting the deep reverence and dedication of Muslims throughout history. The continuous infrastructure developments by the Saudi government have successfully preserved the mosque's spiritual heritage, sanctity, and ancient structural beauty.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഖ്‌നൗ ബാറ്റർമാരുടെ'ഡക്ക്'പരേഡ്; ആർച്ചറുടെ തീപ്പൊരി ബൗളിങ്ങിൽ രാജസ്ഥാന് റോയൽ ജയം

Cricket
  •  3 days ago
No Image

ഒന്നല്ല, രണ്ട് വട്ടം! ഇത് റണ്ണൗട്ടല്ലെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ലഖ്‌നൗ താരങ്ങളുടെ 'ഫീൽഡിങ് ബ്ലണ്ടർ' വീഡിയോ വൈറൽ

Cricket
  •  3 days ago
No Image

തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കും; ആഘോഷങ്ങൾ ചടങ്ങുകളിൽ ഒതുക്കാൻ പാറമേക്കാവും തിരുവമ്പാടിയും; അന്തിമ തീരുമാനം നാളെ

Kerala
  •  3 days ago
No Image

ഇരട്ട പൗരത്വം; 36 പേരുടെ പൗരത്വം റദ്ദാക്കി കുവൈത്ത് സർക്കാർ

Kuwait
  •  3 days ago
No Image

കൊണ്ടോട്ടിയിൽ ജ്വല്ലറിയിൽ സിനിമാ മോഡൽ കവർച്ച; വളകൾ നോക്കുന്നതിനിടെ സ്വർണവുമായി യുവാവ് ഓടി രക്ഷപ്പെട്ടു

crime
  •  3 days ago
No Image

പൗരത്വത്തെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചു; കുവൈത്തിൽ പ്രമുഖ അഭിഭാഷകന് 3 വർഷം തടവ്

Kuwait
  •  3 days ago
No Image

'പെണ്ണുകിട്ടാൻ' പൊലിസ് കുപ്പായമിട്ടു, നഗരമാകെ ഫ്ലക്സും വെച്ചു; ഒടുവിൽ പച്ചക്കറി വ്യാപാരിയെ പൊക്കി യഥാർത്ഥ പൊലിസ്

crime
  •  3 days ago
No Image

'പ്രസ്ഥാനത്തെ രക്ഷിക്കൂ, പാഷാണത്തെ പുറത്താക്കൂ'; ബി.ജെ.പി നേതാവിനെതിരെ തെരുവിലിറങ്ങി പ്രവര്‍ത്തകര്‍, ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ചു

Kerala
  •  3 days ago
No Image

പരിഭ്രാന്തി ഒഴിവാക്കാം, സുരക്ഷ ഉറപ്പാക്കാം; അബുദബിയിലെ സ്കൂൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ

uae
  •  3 days ago
No Image

റയൽ മാഡ്രിഡ് സൂപ്പർ താരം ഫുട്ബോളിൽ നിന്ന് ക്രിക്കറ്റ് പിച്ചിലേക്ക്; ബെല്ലിംഗ്ഹാം ഇനി ഇംഗ്ലീഷ് ക്രിക്കറ്റിലെ പുത്തൻ ഉടമ

Cricket
  •  3 days ago