HOME
DETAILS

കെ എക്‌സ് തോമസിന് യാത്രയയപ്പ് നല്‍കി

  
backup
January 27 2020 | 14:01 PM

fare-wll-to-k-x-thomas-i

 

കോഴിക്കോട്: മാറാട് പൊലീസ് സ്റ്റേഷനിലെ എസ്. ഐ  കെ എക്‌സ് തോമസിന് മാറാട് പോലീസ് ലൈബ്രറി യാത്രയയപ്പ് നല്‍കി. കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ടി.കെ.നിഷാന അധ്യക്ഷത വഹിച്ചു. ഒ.ടി.അമൃത, എം. താര ശിവാനി , ഫാത്തിമ റനീഷ, മാറാട് സ്റ്റേഷന്‍ പി.ആര്‍.ഒ യു. ജയപ്രകാശ്, ജനമൈത്രി ബീറ്റോഫീസിര്‍ കെ.ധനേഷ്‌കുമാര്‍, മാറാട് പോലീസ് ലൈബ്രറി കമ്മറ്റി അംഗം എ.പ്രശാന്ത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ തോമസിന് ഉപഹാരം നല്‍കി. എറണാകുളം സിറ്റി പോലീസ് ജില്ലയിലേക്കാണ് കെ.എക്‌സ് തോമസിന് സ്ഥലം മാറ്റം ലഭിച്ചത്.


                                              വായന ആഗ്രഹിക്കുന്നവര്‍ക്കും കയറിചെല്ലാവുന്ന മാറാട് ജനമൈത്രി പോലീസ് സ്റ്റേഷന്‍

വായിച്ചു തന്നെ വളരണം എന്ന ഓര്‍മ്മപ്പെടുത്തലുമായി പൊതുജനങ്ങളിലെ പ്രത്യേകിച്ച് കുട്ടികളിലെ വായനാശീലത്തിന് പ്രോത്സാഹനം നല്‍കുകയാണ് മാറാട് പോലീസ്. പരാതിക്കും പരിഹാരത്തിനും മാത്രമല്ല, പരന്ന വായന ആഗ്രഹിക്കുന്നവര്‍ക്കും കയറിചെല്ലാവുന്ന ഒരിടമാവുകയാണ് മാറാട് ജനമൈത്രി പോലീസ് സ്റ്റേഷന്‍. വിദ്യാര്‍ഥികള്‍ മുതല്‍ വയോധികര്‍ ഉള്‍പ്പെടെയുള്ളവരുടെ വായനാകേന്ദ്രമായി മുന്നോട്ടുപോകുന്ന മാറാട് പോലീസ് ലൈബ്രറിയില്‍. കഥ, നോവലുകള്‍, ലേഖനങ്ങള്‍, കവിതകള്‍ മാത്രമല്ല നിയമ/ഭരണഘടന സംബന്ധമായ റഫറന്‍സ് പുസ്തകങ്ങള്‍ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളാണുള്ളത്. ഇരുപത്തിനാല് മണിക്കൂറും തുറന്നിരിക്കുന്ന വായനശാല സബ് ഇന്‍സ്‌പെക്ടര്‍ കെ.എക്‌സ് തോമസാണ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. ഒഴിവ് സമയങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരും ലൈബ്രറി പ്രയോജനപ്പെടുത്തുന്നു. നഗരത്തിലെ ഏറ്റവും മികച്ച സ്റ്റേഷനായി തെരെഞ്ഞെടുക്കപ്പെട്ട പോലീസ് സ്റ്റേഷന്‍ കൂടെയാണ് മാറാട് പോലീസ് സ്റ്റേഷന്‍.
വായിച്ചു വളരുന്ന തലമുറയെ വളര്‍ത്തി എടുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. സിവില്‍ പോലീസ് ഓഫീസര്‍ എ പ്രശാന്ത് കുമാറിന്റെ ആശയം മാറാട് സബ്ബ് ഇന്‌സ്‌പെക്ടര്‍ കെ.എക്‌സ് തോമസും സഹപ്രവര്‍ത്തകരും പ്രാവര്‍ത്തികമാക്കുകയായിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും കാവലാളാകുന്നവര്‍ ഒരു നാടിനെ വായനയിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന മഹനീയ മാതൃകയാണ് മാറാട് പോലീസ് സ്റ്റേഷന്‍ കാഴ്ചവയ്ക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago