HOME
DETAILS

നെല്ലിയര കോളനിയില്‍ ജീവിതം നരകതുല്യം കോളനിവാസികള്‍ ചോദിക്കുന്നു, എല്ലാം ശരിയാക്കുമോ...?

  
backup
June 12 2016 | 21:06 PM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%af%e0%b4%b0-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf

നീലേശ്വരം: അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ദുരിതം പേറി ജീവിക്കുകയാണ് നെല്ലിയര കോളനിവാസികള്‍. ഇവര്‍ക്കു കിടപ്പാടത്തിനു പട്ടയം മാത്രം പോര. സ്വസ്ഥമായ ജീവിതം സാധ്യമാകണമെങ്കില്‍ എല്ലാം ശരിയാകണം. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്കു മുന്നില്‍ പലതവണ പരാതികളും നിവേദനങ്ങളും കൊടുത്തു മടുത്ത നെല്ലിയര കോളനിവാസികള്‍ പുതിയ സര്‍ക്കാരിനോട് എല്ലാ ശരിയാക്കുമോയെന്നു വീണ്ടും ചോദിക്കുകയാണ്.
വെള്ളരിക്കുണ്ട് താലൂക്കിലെ പരപ്പ വില്ലേജിലാണ് നെല്ലിയര കോളനി സ്ഥിതി ചെയ്യുന്നത്. ഇവിടെ പതിനഞ്ചോളം കുടുംബങ്ങളാണ് താമസിക്കുന്നത്. നിരവധി തവണ ഇവര്‍ അധികാരികളുടെ മുന്നില്‍ തങ്ങളുടെ പരാധീനതകളുടെ കെട്ടഴിച്ചെങ്കിലും എല്ലാം ശരിയാവും എന്ന മറുപടി മാത്രമാണ് ലഭിച്ചത്. നെല്ലിയര കോളനിയിലെ കുടംബങ്ങള്‍ക്ക് കിടപ്പാടത്തിനു പട്ടയമില്ല. പെണ്‍കുട്ടികളടക്കമുള്ള കുടുംബങ്ങള്‍ക്ക് കിടന്നുറങ്ങാന്‍ അടച്ചുറപ്പുള്ള കൂരയില്ല. കുടിക്കാനും കുളിക്കാനും ശുദ്ധജലമില്ല. ആരോഗ്യ പദ്ധതികള്‍ ഇവിടേക്ക് എത്തിനോക്കിയിട്ടു കൂടിയില്ല. വിദ്യാഭ്യാസത്തിനുള്ള സൗകര്യവുമില്ല. പട്ടയമോ നികുതിയടച്ച രശീതോ ഇല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ സഹായങ്ങളില്‍ നിന്നെല്ലാം ഇവര്‍ പുറത്താണ്.
ഇതു കാരണം വീടു നിര്‍മാണത്തിനുള്ള ആനുകൂല്യങ്ങളും ലഭിക്കാത്ത സ്ഥിതിയാണ്. ഓലകൊണ്ട് മറച്ചു കെട്ടിപ്പൊക്കിയ കുടിലുകള്‍ക്കുള്ളില്‍ നിര്‍ഭയമായി കിടന്നുറങ്ങാന്‍ പോലും ഇവര്‍ക്കു സാധിക്കുന്നില്ല. പെണ്‍കുട്ടികളെ വീട്ടിലാക്കി എരിയുന്ന മനസുമായാണ് രക്ഷിതാക്കള്‍ കൂലി വേലയ്ക്കു പോകുന്നത്.
വ്യാജവാറ്റിന്റെ കേന്ദ്രമായ ഇവിടെ പുറമേ നിന്നുള്ളവരും വന്നുപോകാറുണ്ട്. ജീവിത ദുരിതം കാരണം ഈ കോളനിയിലെ രണ്ടു കുട്ടികള്‍ ഇപ്പോള്‍ ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിലാണുള്ളത്. നിരാലംബരും നിത്യരോഗികളും ഈ കോളനിയില്‍ താമസിക്കുന്നുണ്ട്.
പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങളുമില്ല. പ്രായപൂര്‍ത്തിയായിട്ടും പലര്‍ക്കും വോട്ടവകാശം പോലുമില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയക്കാരും ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ലെന്നാണ് പരാതി.
അധികാരികളുടെ കനിവും കാത്തു ദുരിതജീവിതം തള്ളി നീക്കുകയാണ് അന്‍പതോളം  കോളനിവാസികള്‍.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  22 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  22 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  22 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  22 days ago
No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  22 days ago
No Image

മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ

Kerala
  •  22 days ago
No Image

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്

International
  •  22 days ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 21 ന്

Kuwait
  •  22 days ago
No Image

കെഎസ്ആ‌ർടിസി ബസ് വഴിയിൽ കുടുങ്ങി; തമ്മിലടിച്ച് ഡ്രൈവറും കണ്ടക്ടറും

Kerala
  •  22 days ago
No Image

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി 

bahrain
  •  22 days ago