വേതനം നല്‍കിയില്ല; കമ്പനി ഉടമയുടെ വീടിനു മുന്നില്‍ ജീവനക്കാരുടെ പ്രതിഷേധം
മുക്കം: ശമ്പളം നല്‍കുന്നില്ലെന്നാരോപിച്ച് അബൂദബിയിലെ സ്റ്റാര്‍ വണ്‍ കമ്പനിയിലെ ജീവനക്കാര്‍ കമ്പനി ഉടമകളുടെ വീടിന് മുന്നില്‍ സത്യഗ്രഹ സമരം നടത്തി. കമ്പനിയില്‍ ജോലി ചെയ്യുന്ന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 22 ഓളം ജീവനക്കാരാണ് കമ്പനി ഉടമകളുടെ ഈസ്റ്റ് മലയമ്മയിലെ വീടിന് മുന്നില്‍ സമരം നടത്തിയത്. ഇവരെ ഉടമകളുടെ ബന്ധുക്കള്‍ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് കുന്ദമംഗലം പൊലിസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. പ്രശ്നത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നും പ്രായമായവര്‍ മാത്രം താമസിക്കുന്ന സ്ഥലത്ത് സത്യഗ്രഹം അനുവദിക്കുകയില്ലെന്നും ബന്ധുക്കള്‍ നിലപാടെടുക്കുകയായിരുന്നു. അതേ സമയം കമ്പനിയിലെ രണ്ട് പാര്‍ട്ണര്‍മാര്‍ തമ്മിലുള്ള പ്രശ്നത്തിന്റെ പേരില്‍ തങ്ങള്‍ക്ക് നഷ്ടമായത് മാസങ്ങളോളം അധ്വാനിച്ചതിന്റെ വേതനമാണെന്നും ഇത് ഉടന്‍ ലഭിക്കണമെന്നുമാണ് തൊഴിലാളികള്‍ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."