HOME
DETAILS
MAL
മരുന്ന് ലഭ്യത ഉറപ്പ് വരുത്തണം: ജനതാദള്‍ (എസ്)
backup
June 12 2016 | 22:06 PM
ആലുവ: പകര്‍ച്ചാവ്യാധികള്‍ വ്യാപകമാകുന്ന മേഖലകളിലെ പ്രഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കുടുതല്‍ ഡോക്ടര്‍മാരുടെ സേവനവും മരുന്ന് ലഭ്യതയും ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജനതാദള്‍ (എസ്) ജില്ലാ നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആലുവ മഹാനവമി ഓഡിറ്റോറിയത്തില്‍ നടന്ന യോഗം സംസ്ഥാന സിനീയര്‍ വൈസ് പ്രസിഡന്റ് അഡ്വ.ജോര്‍ജ് തോമസ് ഉദ്ഘാടനം ചെയ്തു.
സാബു ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. എന്‍.യു ജോണ്‍കുട്ടി , ബേബി.പി കുര്യന്‍ , ജബ്ബാര്‍ തച്ചയില്‍ , എം.പി രവീന്ദ്രനാഥാന്‍ പിള്ള , സലീം കെ.എടത്തല , ബെന്നി മൂഞ്ഞേലി, കെ.സി ജോസ്, ജോസ് പുത്തന്‍ വീട്ടീല്‍, മനേജ് പെരുമ്പിള്ളി, ബോസ്‌കോ വടുതല, രവി കുമ്പളം, അല്യോഷ് കൊള്ളന്നൂര്‍, പി. എം നൗഷാദ് അലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."