സ്ഥലം നല്കിയാല് ഉടന്‍ കുടിവെള്ള കിയോസ്ക്: ജില്ലാ വികസന സമിതി
തൃശൂര്‍: കുടിവെള്ള കിയോസ്കുകള്‍ സ്ഥാപിക്കുന്നതിന് സ്ഥലം നിര്‍ണയിച്ചു നല്കുവാന് ജില്ലാ വികസന സമിതി ഗ്രാമ പഞ്ചായത്തുകളോട് ആവശ്യപ്പെട്ടു. സ്ഥലം ലഭിച്ചാല്‍ ഉടന്‍ കിയോസ്ക് സ്ഥാപിക്കുവാനും വികസന സമിതി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി.
കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ ചെക്ക് ഡാം, കുളങ്ങള്‍ എന്നിവയില്‍ അടിഞ്ഞ പാഴ്ചെടികള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ചെളി എന്നിവ നീക്കം ചെയ്ത് ഉപയുക്തമാക്കിയെന്നും മൂന്ന് പുതിയ കുളങ്ങള്‍ നിര്‍മിച്ചെന്നും വനം വകുപ്പ് ജില്ലാ വികസന സമിതിയെ അറിയിച്ചു. കോള്‍ പടുവകളിലെ കുളവാഴ, ചണ്ടി എന്നിവ നീക്കുന്ന ജോലി ഏറ്റെടുക്കാന്‍ തയാറാണെങ്കില്‍ കര്‍ഷക സംഘങ്ങളെ എല്പ്പിക്കാമെന്ന് വന്‍കിട ജലസേചന എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
പട്ടികജാതി വികസനത്തിനായി ജില്ലയില്‍ അനുവദിക്കുന്ന തുക കാര്യക്ഷമമായി ഉപയോഗിക്കുന്നുണ്ടെന്നും പദ്ധതികളൊന്നും പാതിവഴിയില്‍ ഉപേക്ഷിച്ചിട്ടില്ലെന്നും പട്ടികജാതി വികസന ഓഫിസര്‍ പറഞ്ഞു. കാട്ടുതീ തടയുന്നതിന് മച്ചാട്, പട്ടിക്കാട്, വടക്കാഞ്ചേരി വനപ്രദേശങ്ങളില്‍ 188 കിലോമീറ്റര്‍ ഫയര്‍ലൈന്‍ സ്ഥാപിച്ചു. 20 ഫെയര്‍ ഗാങ്ങുകള്‍ നിരീക്ഷണം നടത്തുന്നുണ്ട്. രണ്ട് ബോധവല്‍ക്കരണ ക്യാംപുകള്‍ സംഘടിപ്പിക്കുകയും, 375 പോസ്റ്ററുകള്‍ ജനവാസകേന്ദ്രങ്ങളില്‍ പതിച്ചെന്നും ഡി.എഫ്.ഒ പറഞ്ഞു. സി.എന്‍ ജയദേവന് എം.പി, എം.എല്‍.എ മാരായ ബി.ഡി ദേവസ്സി, അബ്ദുള്‍ ഖാദര്‍, ഇ.ടി ടൈസണ്‍, ഗീത ഗോപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, ജില്ലാ കലക്ടര്‍ ഡോ. എ. കൗശിഗന്, എ.ഡി.എം അനന്തകൃഷ്ണന്, ജില്ലാ പ്ലാനിങ്ങ് ഓഫിസര്‍ ഗീത തുടങ്ങിയവര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."