HOME
DETAILS
MAL
യമനില്‍ ഏറ്റുമുട്ടലില്‍ 40 പേര് കൊല്ലപ്പെട്ടു
backup
February 26 2017 | 03:02 AM
റിയാദ്: യമനില്‍ സര്‍ക്കാര്‍ സൈന്യവും വിമത സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 40 പേര് കൊല്ലപ്പെട്ടു. ബൈദ പ്രവിശ്യയിലെ സെന്‍ട്രല്‍ ഭാഗത്തു വെള്ളിയാഴ്ച്ച ഉണ്ടായ ഏറ്റുമുട്ടലിലാണ് വിമത വിഭാഗത്തിനും വിമത ഹൂദ് വിഭാഗത്തിനും കനത്ത നാശനഷ്ടമുണ്ടായത്.
വലദ് ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇരുപതു റിബലുകളും ആറു ഗോത്ര പോരാളികളും കൊല്ലപ്പെട്ടു. സവാമ മേഖലയില്‍ ഗോത്ര വര്‍ഗ്ഗം നടത്തിയ മിന്നല്‍ ആക്രമണത്തില്‍ ഒന്‍പതു പേരും കൊല്ലപ്പെട്ടു. ഇവിടെ ഗോത്ര വര്‍ഗ്ഗക്കാരും വിമത സൈന്യവുമാണ് ഏറ്റുമുട്ടല്‍ നടന്നത്. സന്‍ആയുടെ കിഴക്കന്‍ മേഖലയിലെ മാരിബില്‍ ഹൂതി റിബലുകള്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ചു സിവിലിയന്മാരും കൊല്ലപ്പെട്ടതായി ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ചു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."