HOME
DETAILS

യുഎന്‍ അഭയാര്‍ഥി ഏജന്‍സിയെ നിരോധിച്ച് ഇസ്‌റാഈല്‍

  
October 29, 2024 | 1:40 PM

Israel Bans UN Refugee Agency-latest info

ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിയെ (യുഎന്‍ആര്‍ഡബ്ല്യുഎ) നിരോധിച്ച് ഇസ്‌റാഈല്‍. ഇസ്‌റാഈലിലും അധിനിവിഷ്ട ജറുസലേമിലും പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് യുഎന്‍ ഏജന്‍സിയെ വിലക്കുന്ന ബില്ലിന് തിങ്കളാഴ്ച ഇസ്‌റാഈല്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. അമേരിക്കയുടെ എതിര്‍പ്പ് അവഗണിച്ചാണിത്.

92 അംഗങ്ങള്‍ അനുകൂലമായും 10 പേര്‍ എതിര്‍ത്തുമാണ് ബില്‍ പാസ്സാക്കിയത്. ഏഴ് പതിറ്റാണ്ടിലേറെയായി ഫലസ്തീന്‍ പ്രദേശങ്ങളില്‍ അഭയാര്‍ഥികള്‍ക്കും മറ്റും അവശ്യ സഹായവും സഹായവും നല്‍കി വരുന്ന യുഎന്‍ ഏജന്‍സിയാണിത്. 

അതേസമയം യുഎന്‍ആര്‍ഡബ്ല്യുഎയുടെ നിരോധനം ഗാസയിലെ മാനുഷിക സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അമേരിക്ക, യു.കെ, ജര്‍മ്മനി എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇസ്രയേലിന്റെ ഈ നീക്കത്തില്‍ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു. 

ഇത്തരം നിയമങ്ങള്‍ നടപ്പാക്കുന്നത് ഇസ്‌റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷം പരിഹരിക്കുന്നതിന് സഹായിക്കില്ലെന്നും മേഖലയിലെ മൊത്തത്തിലുള്ള സമാധാനത്തിനും സുരക്ഷയ്ക്കും ഹാനികരമാവുമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെരസ് പറഞ്ഞു. ഇസ്‌റാഈല്‍ നീക്കം ഫലസ്തീന്‍കാരുടെ ദുരിതം വര്‍ധിപ്പിക്കുകയേ ഉള്ളൂവെന്ന് അന്‍വയുടെ മേധാവി ഫിലിപ്പ് ലസാരിനിയും പ്രതികരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ അനധികൃത ക്ലിനിക്ക് അടപ്പിച്ചു; മോഷണം പോയ സർക്കാർ മരുന്നുകൾ വിതരണം ചെയ്ത ഇന്ത്യക്കാരും ബംഗ്ലാദേശികളും പിടിയിൽ

Kuwait
  •  4 days ago
No Image

ശിശുദിനത്തിൽ സ്കൂളിൽ എത്താൻ അല്പം വൈകി; ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത; പിന്നാലെ മരണം

National
  •  4 days ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  4 days ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  4 days ago
No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  4 days ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  4 days ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  4 days ago
No Image

വേണ്ടത് വെറും നാല് ഗോളുകൾ; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി മെസി

Football
  •  4 days ago
No Image

54-ാമത് യുഎഇ ദേശീയ ദിനം; രോഗബാധിതരായ 54 കുട്ടികളുടെ സ്വപ്‌നങ്ങൾ നിറവേറ്റി മേക്ക് എ വിഷ് യുഎഇ ഫൗണ്ടേഷൻ

uae
  •  4 days ago
No Image

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് കെ പത്മരാജനെ അധ്യാപന ജോലിയിൽ നിന്ന് പുറത്താക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  4 days ago