പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം; വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കും
മലപ്പുറം: അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്‌ലിം അസോസിയേഷന്‍ (എന്‍.എ.എന്‍.എം.എം.എ)ന്റെ പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ രണ്ടാംഘട്ട ഭവന നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം നന്‍മ പ്രസിഡന്റ് യു.എ നസീര്‍ നിര്‍വഹിച്ചു. കേരളത്തില്‍ പ്രളയം ബാധിച്ച പത്തു ജില്ലകളില്‍ മൂന്നു ഘട്ടങ്ങളിലായാണ് നന്‍മയുടെ ദുരിതാശ്വാസ പദ്ധതികള്‍ പൂര്‍ത്തീകരിച്ചുവരുന്നത്.
ഒന്നാംഘട്ട പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജില്ലയിലെ നിലമ്പൂര്‍, ഒതുക്കുങ്ങല്‍ ഭാഗങ്ങളില്‍ ആവശ്യ സാധനങ്ങള്‍ വിതരണം ചെയ്തിരുന്നു. നന്‍മയുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഇരുപത്തിയഞ്ചോളം വീടുകളാണ് ഭാഗികമായോ പൂര്‍ണമായോ നന്‍മ ഏറ്റെടുത്ത് നടത്തുന്നത്. കഴിഞ്ഞ വര്‍ഷത്തിലെ പ്രളയത്തില്‍ ജില്ലയിലെ ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ മറ്റത്തൂരിലെ കുന്നാഞ്ചീരി ബീകുട്ടിയുടെ പൂര്‍ണമായും നഷ്ടപ്പെട്ട വീടിന് സമീപത്ത് നാട്ടുകാരനായ വ്യക്തി സൗജന്യമായി നല്‍കിയ സ്ഥലത്താണ് നന്‍മയുടെ സഹായത്താല്‍ പുതിയ വീട് നിര്‍മിക്കുന്നത്. നന്‍മ പ്രസിഡന്റ് യു.എ നസീര്‍, സഫ്‌വാന്‍ മഠത്തില്‍, കോട്ടക്കല്‍ റിയല്‍ ഫോക്കസ് ക്ലബ് ഭാരവാഹികള്‍, മലപ്പുറം ബ്ലോക്ക് സ്ഥിരംസമിതി ചെയര്‍മാന്‍ കടമ്പോട്ട് മൂസ, സി.ടി അഹമ്മദ് കുട്ടി, കൂനാരി ഹംസകുട്ടി, യു.ടി മുഹമ്മദ് കുട്ടി, കെ.സി നാസര്‍, എം. ഹസന്‍ മുസ്‌ലിയാര്‍, സി.ടി മൊയ്തീന്‍കുട്ടി, മഠത്തില്‍ അന്‍വര്‍, പാലേരി നൗഷാദ്, കെ.സി മുസ്തഫ, കെ.സി ഫൈസല്‍ മാസ്റ്റര്‍, കടമ്പോട്ട് ഇസ്മായില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."