ചേര്‍ത്തല ദേശീയപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു
ചേര്‍ത്തല: ദേശീയപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ജില്ലയിലെ ഓച്ചിറ മുതല്‍ അരൂര്‍ വരെയുള്ള ദേശീയ പാതയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഒട്ടനവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഒരോ ദിനവും അഞ്ചിലധികം അപകടങ്ങളാണ് ഈ ഭാഗങ്ങളില്‍ ഉണ്ടാകുന്നത്. ബൈക്ക് യാത്രികരാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. ഏറ്റവും ഒടുവില്‍ വ്യാഴാഴ്ച പുലര്‍ച്ചെ തങ്കി കവലയ്ക്ക് വടക്കുവശം ഉണ്ടായ അപകടത്തില്‍ തൈക്കല്‍ സ്വദേശികളായ സഹോദരങ്ങളായ രണ്ടു പേരാണ് മരിച്ചത്. എറണാകുളത്ത് നിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ അജ്ഞാത വാഹനമിടിക്കുകയായിരുന്നു. രാത്രികാലങ്ങളിലാണ് അപകടങ്ങള്‍ കൂടുതലും ഉണ്ടാകുന്നത്. അപകടം ഉണ്ടാക്കുന്ന വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്നതും തുടര്‍കഥയാവുകയാണ്.
അരൂര്‍ പള്ളിക്കവല ,ചന്തിരൂര്‍പാലം ,എരമല്ലൂര്‍ ,കോടംതുരുത്ത് ,കുത്തിയതോട് പാലത്തിന് തെക്ക് ഭാഗം ,എന്‍. സി. സി കവല ,തുറവൂര്‍കവല ,പുത്തന്‍ചന്ത ,വയലാര്‍ കവല ,ഒറ്റപ്പുന്ന എന്നീ ഭാഗങ്ങളിലാണ് കൂടുതലും അപകടം ഉണ്ടാകുന്നത്. ഈ മേഖലയില്‍ പൊലിസ് പരിശോധന പൂര്‍ണമായി നിലച്ചിരിക്കുന്നത് അപകടം വര്‍ധിക്കുന്നതിന് കാരണമായി പറയുന്നു. ലക്ഷങ്ങള്‍ മുടക്കി പാതയില്‍ സ്ഥാപിച്ച കാമറകള്‍ പൂര്‍ണമായി പ്രവര്‍ത്തനം നിലച്ച നിലയിലാണ്. ദേശിയ പാതയുടെ മധ്യഭാഗത്തെ ഡിവൈഡറിലെ തെരുവുവിളക്കുകളുടെ കാലുകള്‍ തകര്‍ന്ന് കിടക്കുന്നതും അപകടം ഉണ്ടാക്കുന്നു. ദേശീയ പാതയോരത്ത് സ്ഥാപിച്ചിട്ടുള്ള വഴി വിളക്കുകളും തെളിയാത്തതും അപകടത്തിന് കാരണമാകുന്നുണ്ട്. ദേശിയ പാതയിലെ പരിശോധനകള്‍ ശക്തമാക്കുകയും പാതയില്‍ സ്ഥാപിച്ചിട്ടുള്ള കാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കി അപകടങ്ങള്‍ ഇല്ലാതാക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."