സഊദിയില്‍ വിദേശികള്‍ക്ക് നിക്ഷേപം; പഠനം നടത്തുമെന്ന് വാണിജ്യ മന്ത്രി
ജിദ്ദ: സഊദിയില്‍ വിദേശികള്‍ക്ക് മുതല്‍മുടക്ക് അനുവദിക്കുന്നതിന് വാണിജ്യ നിയമത്തില്‍ മാറ്റം വരുത്തുന്ന കാര്യത്തെ പറ്റി പഠനം നടത്തുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രി മാജിദ് അല്‍ഖുസബി പറഞ്ഞു. ദേശീയ സമ്പദ് വ്യവസ്ഥക്ക് ബിനാമി സമ്പ്രദായം ഏല്‍പിക്കുന്ന ആഘാതം ചെറുതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ പ്രവണത തടയിടുന്നതിനായി ഇതിലേക്ക് നയിക്കുന്ന കാരണങ്ങളെക്കുറിച്ച് മന്ത്രാലയം വീണ്ടും പഠിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അല്‍ അറബിയ്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിദേശികളുടെ മുതല്‍മുടക്ക് ഉദാരമാക്കുമെന്ന സൂചന നല്‍കിയത്.
രാജ്യത്ത് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് വാണിജ്യ നിക്ഷേപ മന്ത്രാലയം നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആഭ്യന്തര വിപണിയില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍ ഇതുവഴി സൃഷ്ടിക്കപ്പെടുമെന്ന് കണക്കു കൂട്ടുന്നു. ബിനാമി ബിസിനസുകള്‍ കണ്ടെത്തുന്നതിനും ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനും തുടര്‍ച്ചയായി പരിശോധനകള്‍ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."