കൊറോണ: വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ ഒരാള്‍കൂടി പിടിയില്‍
തൃശൂര്‍: കൊറോണ വൈറസുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. തിരുവഞ്ചിക്കുളം കോട്ടയത്ത് വീട്ടില്‍ ഷാലു (28) ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. മാളയില്‍ വാട്സ്ആപ്പിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
വിദ്യാര്‍ഥിനിയുടെ ആരോഗ്യ നില തൃപ്തികരം
കൊറോണ രോഗം സ്ഥിരീകരിച്ച് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു. വിദ്യാര്‍ഥിനിയുടെ രണ്ട് സാമ്പിളുകള്‍ കൂടി പൂനെയിലുളള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതിന്റെ ഫലം പോസിറ്റീവായി.
ഫലം നെഗറ്റീവ് ആകുന്നതുവരെ ഒന്നിടവിട്ട ദിവസങ്ങളില്‍ സാമ്പിള്‍ അയക്കും. ഇന്ന് രണ്ടു പേരെ കൂടി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 24 പേരാണ് ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളജിലുമായി നിരീക്ഷണത്തിലുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."