HOME
DETAILS

23വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: നാളെ 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  
October 21, 2024 | 2:14 PM

heavy rain Until 23rd Yellow Alert Issued for Two Districts Tomorrow

തിരുവനന്തപുരം: ഇന്ന് മുതല്‍ ഒക്ടോബര്‍ 25 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍  ശക്തമായ കാറ്റിനും, ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് സാധ്യതയുള്ളതിനാല്‍ ഒഡിഷ പശ്ചിമ ബംഗാള്‍ തീരത്ത് ജാഗ്രത വേണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍  വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. 

മധ്യ കിഴക്കന്‍  ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിനും മുകളിലായി ന്യൂനമര്‍ദ്ദം  രൂപപ്പെട്ടിട്ടുണ്ട്.  ഒക്ടോബര്‍ 22 നു രാവിലെയോടെ തീവ്ര ന്യൂന മര്‍ദ്ദമായും 23 ന് ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് ഒക്ടോബര്‍ 24 ന് ഒഡിഷ പശ്ചിമ ബംഗാള്‍ തീരത്തിന് സമീപം എത്തിച്ചേരാന്‍ സാധ്യത. മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനു മുകളില്‍ ന്യൂന മര്‍ദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത ദിവസങ്ങളില്‍  ഇന്ത്യന്‍ തീരത്തു നിന്ന് അകന്നു പോകാനും സാധ്യതയുണ്ട്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്; അടിവാരം വരെ വാഹനങ്ങളുടെ നീണ്ട നിര

Kerala
  •  3 days ago
No Image

തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ  കൊലപ്പെടുത്തിയ 18 കാരി അറസ്റ്റില്‍; വെട്ടിയത് സ്വയം പ്രതിരോധത്തിനിടെ 

National
  •  3 days ago
No Image

ചികിത്സാപിഴവില്‍ കൈ നഷ്ടപ്പെട്ട 9 വയസുകാരിക്ക് ആശ്വാസമായി പ്രതിപക്ഷ നേതാവ്;  കൈ വച്ചു കൊടുക്കാനുള്ള ചെലവ് ഏറ്റെടുക്കും

Kerala
  •  3 days ago
No Image

'വീട്ടില്‍ ഊണ്', മുകള്‍നിലയില്‍ 'മിനി ബാര്‍'; റെയ്ഡില്‍ പിടികൂടിയത് 76 കുപ്പി മദ്യം

Kerala
  •  3 days ago
No Image

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവിനെത്തുടര്‍ന്നെന്ന് കുടുംബം

Kerala
  •  3 days ago
No Image

പുതുവത്സരാഘോഷങ്ങള്‍ റദ്ദാക്കി ഗസ്സ ഐക്യദാര്‍ഢ്യ റാലിയുമായി സ്വീഡന്‍ ജനത

International
  •  3 days ago
No Image

'രാജ്യത്ത് ഹിറ്റ്‌ലറുടെ ഭരണം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നാസികളുടെ വിധി' കശ്മീരികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ ഫാറൂഖ് അബ്ദുല്ല

National
  •  3 days ago
No Image

മകന്‍ യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ചു; അമ്മയെ സഹകരണ ബാങ്കിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി പരാതി

Kerala
  •  3 days ago
No Image

ബര്‍ഗറില്‍ ചിക്കന്‍ കുറഞ്ഞത് ചോദ്യം ചെയ്തു; വിദ്യാര്‍ഥിക്ക് നേരെ കത്തിയുമായി പാഞ്ഞടുത്ത മാനേജരെ പിരിച്ചുവിട്ട് ചിക്കിങ്

Kerala
  •  3 days ago
No Image

ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനെ 'തീവ്രവാദി' എന്നാക്ഷേപിച്ച് വെള്ളാപ്പള്ളി, മുസ്‌ലിം ലീഗിന് നേരെ വീണ്ടും അധിക്ഷേപം; നിലവിട്ട് വെള്ളാപ്പള്ളി നടേശൻ

Kerala
  •  3 days ago


No Image

'മറക്കില്ല, പിന്‍വാങ്ങില്ല, നിശബ്ദരാവില്ല' പുതുവത്സരനാളില്‍ ഗസ്സക്കായി ഇസ്താംബൂളില്‍ കൂറ്റന്‍ റാലി; കനത്ത തണുപ്പിനെ അവഗണിച്ച് തെരുവിലിറങ്ങിയത് ലക്ഷങ്ങള്‍ 

International
  •  3 days ago
No Image

In Depth Story: ബംഗ്ലാദേശികൾ എന്നാരോപിച്ച് നാടുകടത്തലും ആൾക്കൂട്ടമർദനവും, ഒപ്പം മറ്റു നാടുകളിൽനിന്ന് എത്തുന്നവർക്ക് പൗരത്വം കൊടുക്കുന്നു; അനധികൃത കുടിയേറ്റത്തിന്റെ പേരിൽ പുറത്താക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു; വൈരുധ്യങ്ങളുടെ കുടിയേറ്റനയം

National
  •  3 days ago
No Image

മദ്യത്തിൽ മുങ്ങി പുതുവത്സരാഘോഷം! മലയാളികൾ കുടിച്ചത് 125 കോടിയിലേറെ രൂപയുടെ മദ്യം, മുന്നിൽ കൊച്ചി

Kerala
  •  3 days ago
No Image

മദ്യലഹരിയില്‍ സീരിയല്‍ താരം സിദ്ധാര്‍ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Kerala
  •  3 days ago