HOME
DETAILS

ഡൽഹി സിആർപിഎഫ് സ്കൂൾ സ്ഫോടനത്തിന്റെ നിർണായക വിവരങ്ങൾ പുറത്ത്

  
October 21, 2024 | 3:07 PM

Crucial details of Delhi CRPF school blast out

ഡൽഹി: ഡൽഹിയിലെ സിആർപിഎഫ് സ്‌കൂളിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം സംശയാസ്‌പദമായി ഒരാളെ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. വെളുത്ത നിറത്തിലുള്ള ടീഷർട്ട് ധരിച്ച ഒരാളാണ് സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നതെന്ന സംശയം ശക്തമാക്കുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. സ്ഫോടനം നടന്നതിന്റെ തലേ ദിവസം രാത്രിയിലും ഇയാളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിരുന്നതായി അധികൃതർ അറിയിച്ചു.

ഒന്നര അടി മുതൽ ഒരടി വരെ താഴ്‌ചയുള്ള കുഴികളിലാണ് സ്ഫോടക വസ്‌തു വെച്ചിരുന്നത്. ഒരു പോളിത്തീൻ ബാഗിൽ പൊതിഞ്ഞാണ് സ്ഫോടക വസ്‌തു കുഴിയിൽ വെച്ചിരുന്നതെന്ന് ഡൽഹി പൊലിസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. സ്ഫോടക വസ്‌തു സ്ഥാപിച്ച ശേഷം ഈ കുഴി മാലിന്യം കൊണ്ട് മൂടിയിരുന്നുവെന്നും പൊലിസ് അറിയിച്ചു.കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ ക്രൂഡ് ബോംബുകളിൽ സാധാരണയായി ഉപയോഗിക്കുന്ന വസ്തുക്കളാണ് പ്രദേശത്ത് നിന്ന് കണ്ടു കിട്ടിയത്. എൻഎസ്‌ജി ഉദ്യോഗസ്ഥർ സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം ബാറ്ററിയും വയറും കണ്ടെത്തിയിട്ടുണ്ട്. ഇവ സ്ഫോടനത്തിൻ്റെ ഭാഗമാണോ എന്ന് അന്വേഷിച്ചു വരികയാണ്.

സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ വെള്ളപ്പൊടി അമോണിയം ഫോസ്ഫേറ്റും മറ്റ് രാസവസ്‌തുക്കളും ഉപയോഗിച്ച് നിർമ്മിച്ച നാടൻ ബോംബിൽ നിന്നുള്ളതാണെന്നാണ് പ്രാഥമിക നി​ഗമനത്തിലെത്തിയത്.സ്ഫോടനത്തെ തുടർന്ന് സിആർപിഎഫ് സ്‌കൂളിൻ്റെ ഭിത്തിയിൽ വലിയ ദ്വാരമുണ്ടായി. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സിആർപിഎഫ് സ്കൂളിന് എതിർവശത്തുള്ള കടകളുടെ ജനൽ ചില്ലുകളും സൈൻ ബോർഡുകളും തകർന്നിരുന്നു. 

അതേസമയം, രോഹിണി ജില്ലയിൽ പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്കൂ‌ളിലാണ് ഞായറാഴ്ച രാവിലെ എട്ട് മണിയോടെ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട് . സ്‌കൂൾ കെട്ടിടത്തിനോട് ചേർന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. ഇതേ തുടർന്ന് പ്രദേശത്ത് വൻ പുകപടലം പടർന്നിരുന്നു. ഉഗ്രശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയിൽ നിർത്തിയിട്ട വാഹനങ്ങളുടെ ചില്ലുകളടക്കം തകർന്നിരുന്നു. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേസ് വിവരങ്ങൾ വിരൽത്തുമ്പിൽ: കോടതി നടപടികൾ ഇനി വാട്സ്ആപ്പിൽ

Kerala
  •  7 days ago
No Image

നികുതിവെട്ടിപ്പ്: 25 അന്യസംസ്ഥാന ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് 

Kerala
  •  7 days ago
No Image

ദുർമന്ത്രവാദം: യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു, വായിൽ ഭസ്മം കുത്തിനിറച്ചു; ഭർത്താവും പിതാവുമടക്കം മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  7 days ago
No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ല; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: GDRFA

uae
  •  7 days ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  7 days ago
No Image

ഓസ്ട്രേലിയൻ വിങ്‌ഗർ റയാൻ വില്യംസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലേക്ക്; നേപ്പാളി ഡിഫെൻഡർ അബ്നീത് ഭാർതിയും പരിശീലന ക്യാമ്പിൽ

Football
  •  7 days ago
No Image

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

Kerala
  •  7 days ago
No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  7 days ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  7 days ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  7 days ago