HOME
DETAILS

പരീക്ഷാഭവന്‍ അധികൃതര്‍ ഇത് കേള്‍ക്കണം

  
backup
February 04 2020 | 18:02 PM

%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%ad%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87

പി. മുസ്തഫ വെട്ടത്തൂര്‍
പെരിന്തല്‍മണ്ണ: പ്രൈമറി വിദ്യാലയങ്ങളിലേക്ക് പരീക്ഷാഭവന്‍ നേരിട്ട് നടത്തിയ അറബിക് ഭാഷാധ്യാപക പരീക്ഷയുടെ സൂക്ഷ്മ പരിശോധനാ ഫലം അകാരണമായി വൈകിപ്പിക്കുന്നത് ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്നു. എല്‍.പി,യു.പി അറബിക് പി.എസ്.സി പരീക്ഷയ്ക്ക് പുതിയ വിജ്ഞാപനം വന്ന സാഹചര്യത്തില്‍ ഇക്കഴിഞ്ഞ മെയ് 16 മുതല്‍ 27വരെ നടത്തിയ പരീക്ഷയുടെ സൂക്ഷമ പരിശോധനാ ഫലം വൈകുന്നതാണ് ഉദ്യോഗാര്‍ഥികളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ഭാഷാധ്യാപക പരീക്ഷയില്‍ ഒന്നോ രണ്ടോ മാര്‍ക്കുകളുടെ കുറവ് കൊണ്ടു പരാജയപ്പെട്ടവരാണ് സൂക്ഷമ പരിശോധനക്ക് അപേക്ഷിച്ചിരുന്നത്. ഇവര്‍ കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ- ടെറ്റ്) ഉള്‍പ്പെടെ പാസായിട്ടും ഏറെ കാത്തിരിപ്പിനൊടുവില്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കാന്‍ കഴിയാതെ വലയുന്നത്. ഇന്നാണ് പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഭാഷാധ്യാപക പരീക്ഷയുടെ ഫലം കഴിഞ്ഞ ഡിസംബര്‍ അവസാന വാരത്തില്‍ പുറത്തുവന്നപ്പോള്‍ അഞ്ചുശതമാനം പേര്‍ മാത്രമാണ് വിജയിച്ചിരുന്നത്. മോഡറേഷന്‍ സംവിധാനം പോലും എടുത്തുകളഞ്ഞുള്ള ഫലനിര്‍ണയത്തില്‍ ആകെയുള്ള ആറുവിഷയങ്ങളില്‍ അഞ്ചിലും ഉന്നതമാര്‍ക്ക് നേടിയിട്ടും ഒരു പേപ്പറില്‍ വിജയിക്കാന്‍ വേണ്ട 40 മാര്‍ക്കില്‍ 39,38 വരെ കിട്ടി പരാജയപ്പെട്ടവര്‍ ഏറെയായിരുന്നു. ജനുവരി എട്ടിനകം തന്നെ സൂക്ഷമപരിശോധനയ്ക്ക് ഉത്തരക്കടലാസുകളയച്ച് ഫലവും പ്രതീക്ഷിച്ചിരുന്ന നിരവധി ഉദ്യോഗാര്‍ഥികളാണ് ഒരുമാസമായിട്ടും ഫലമെത്താത്തതോടെ ഇപ്പോള്‍ ആശങ്കയിലായിരിക്കുന്നത്. പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഇന്നാണെന്നിരിക്കെ സൂക്ഷമ പരിശോധനാഫലം നേരത്തെ വരുകയും വിജയിക്കുകയും ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷെ ഇവര്‍ക്കും പരീക്ഷയെഴുതാനുള്ള അവസരം ലഭിക്കുമായിരുന്നു.
ഇക്കാര്യം നേരത്തെ തന്നെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഫലം പുറത്തുവിടുന്നതില്‍ വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുന്ന പ്രവണതയാണ് പരീക്ഷാഭവന്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായതെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു. കുറഞ്ഞ വിജയശതമാനം മാത്രമുള്ള കെ-ടെറ്റ് പരീക്ഷ കഠിന പരിശ്രമത്തിലൂടെ വിജയിച്ചിട്ടും പി.എസ്.സി പരീക്ഷയെഴുതാനുള്ള തങ്ങളുടെ അവസരം ഫലം വൈകിപ്പിക്കുന്നതിലൂടെ ഇല്ലാതാക്കാനുള്ള ശ്രമം ക്രൂരതയാണെന്നും ഇവര്‍ ആരോപിക്കുന്നു. നേരത്തെ ജനുവരി 30, ഫെബ്രുവരി മൂന്ന് തിയതികളില്‍ സൂക്ഷമ പരിശോധനാ ഫലം പുറത്തുവരുമെന്ന് പരീക്ഷാഭവന്‍ അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. എല്‍.പി,യു.പി തസ്തികയിലേയ്ക്ക് പി.എസ്.സിക്ക് അപേക്ഷിക്കാനുള്ള അവസാന ദിവസം ഇന്നായിരിക്കെ ഫലം പുറത്തുവരുമെന്ന പ്രതീക്ഷയും കൈവിടാതെ കാത്തിരിക്കുകയാണ് ഉദ്യോഗാര്‍ഥികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  20 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  20 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  20 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  20 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  20 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  20 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  20 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  20 days ago