സ്വീകരണം നല്കി
കൊച്ചി: കലൂര്‍ മര്‍ച്ചന്റ്സ് യൂനിയന്‍ നാലാം വാര്‍ഷിക പൊതുയോഗം കലൂരിലെ റിന്യൂവല്‍ സെന്റര്‍ ഹാളില്‍ കൂടി.
എം.എല്‍.എമാരായ പി.ടി തോമസിനും ഹൈബി ഈഡനും സ്വീകരണം നല്കി. കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് മുഹമ്മദ് അഷ്റഫ് യോഗം ഉദ്ഘാടനം ചെയ്തു.
വ്യാപാരികളുടെ മക്കളില്‍ ഈ വര്‍ഷം പ്ലസ് ടു പാസായ എട്ട് വിദ്യാര്‍ഥികള്‍ക്ക് ഗോള്‍ഡ് മെഡല്‍ പി.റ്റി തോമസ് എം.എല്‍.എയും കാഷ് അവാര്‍ഡുകള്‍ ഹൈബി ഈഡന് എം.എല്‍.എയും നല്കി. യോഗത്തില്‍ പങ്കെടുത്ത ക്ഷേമഫണ്ട് അംഗങ്ങള്‍ക്കുള്ള സമ്മാനം വിതരണം കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കൊമേഴ്സ് ജനറല്‍ സെക്രട്ടറി പി.എസ് പോള്‍ നിര്‍വഹിച്ചു.
തുടര്‍ന്ന് വാര്‍ഷിക പൊതുയോഗത്തില്‍ കലൂര്‍ മര്‍ച്ചന്റ്സ് യൂനിയന്റെ പേര് കലൂര്‍ മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കൊമേഴ്സ് എന്നാക്കി മാറ്റുവാന്‍ ഐക്യകണ്ഠേന തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡന്റ് ഐ.ഡി പീതാംബരന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എ മുഹമ്മദലി സ്വാഗതവും ക്ഷേമഫണ്ട് ചെയര്മാന് കെ.ആര് ശങ്കരന്‍കുട്ടി കൃതജ്ഞതയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."