പള്ളിക്കര ഖാസി സ്ഥാനാരോഹണം 21ന്
പള്ളിക്കര: സംയുക്ത ജമാഅത്ത് ഖാസിയായി തെരഞ്ഞെടുക്കപ്പെട്ട ഇ.കെ മഹമൂദ് മുസ്ലിയാരുടെ ഖാസി സ്ഥാനാരോഹണ ചടങ്ങ് 21ന് വൈകിട്ട് നാലിന് കല്ലിങ്കാല്‍ ഖാസി പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര് നഗറില്‍ നടക്കും.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, കര്‍ണാടക മന്ത്രി യു.ടി ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
പള്ളിക്കര ഖാസി ഹൗസില്‍ ചേര്‍ന്ന സ്വാഗതസംഘ യോഗം പരിപാടികള്‍ക്ക് അന്തിമരൂപം നല്കി. ചെയര്മാന് കെ.എം സാലിഹ് അധ്യക്ഷനായി. എന്‍ജിനീയര്‍ ബഷീര്‍, പി.എ അബൂബക്കര്‍ ഹാജി, ടി.പി കുഞ്ഞബ്ദുല്ല ഹാജി, പൂച്ചക്കാട് മുഹമ്മദ്കുഞ്ഞി ഹാജി, കെ.ഇ.എ ബക്കര്‍, മാളികയില്‍ അബ്ബാസ്, കെ.എം അബ്ദുറഹ്മാന്, പി.കെ അബ്ദുല്ല, ബഷീര്‍ കല്ലിങ്കാല്‍, മാളികയില്‍ കുഞ്ഞബ്ദുല്ല, ഹാരിസ് മുക്കൂട്, ഹൈദര്‍ ഹാജി കുണിയ, ഹംസ മഠം, മുഹമ്മദ് അസ്ഹരി, കുഞ്ഞഹമ്മദ് പരങ്ങാനം, ബഷീര്‍ ചെരുമ്പ, അബൂബക്കര്‍ റഹ്മാനി, സി.എച്ച് മുഹമ്മദ്കുഞ്ഞി ഹാജി, ടി.എം കുഞ്ഞബ്ദുല്ല ഹാജി, ബി.കെ സലീം, സി.എച്ച് മിഗ്ദാദ്, മുഹമ്മദ് കുഞ്ഞി പള്ളിപ്പുഴ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."