കേന്ദ്രത്തിന്റെ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി വിധി ഇന്ന്
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാലു പ്രതികളുടെ മരണവാറന്‍ഡ് സ്റ്റേ ചെയ്തുള്ള ഡല്‍ഹി പാട്യാലാ കോടതി ഉത്തരവിനെതിരേ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്നു വിധി പറയും. ഇന്ന് ഉച്ചക്ക് 2.30നാണ് ഹരജിയില്‍ കോടതി വിധി പറയുക.
നേരത്തെ, കഴിഞ്ഞ ഞായറാഴ്ച അവധി ദിവത്തില്‍ അടിയന്തരമായി ഹരജിയില്‍ വാദംകേട്ട കോടതി, ഇതു വിധി പറയാന്‍ മാറ്റിയതായിരുന്നു. വധശിക്ഷ നീട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ മ നഃപൂര്‍വം ശ്രമിക്കുകയാണെന്നു കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചിരുന്നു. നാലു പ്രതികളില്‍ മുകേഷ്, വിനയ് എന്നിവര്‍ നിയമപരമായ എല്ലാ അവകാശങ്ങളും ഉപയോഗപ്പെടുത്തിക്കഴിഞ്ഞു.
ഫെബ്രുവരി ഒന്നിനു വധശിക്ഷ നടപ്പാക്കാനിരിക്കേ, തലേന്ന് കോടതി മരണവാറന്‍ഡ് റദ്ദാക്കുകയും വധശിക്ഷ നടപ്പാക്കുന്നത് അനിശ്ചിതകാലത്തേയ്ക്കു മാറ്റിവയ്ക്കുകയുമായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഹരജിയില്‍ വേഗത്തിലുള്ള വിധിയുണ്ടാകണമെന്നു നിര്‍ഭയയുടെ കുടംബത്തിനുവേണ്ടി അഭിഭാഷക ജിതേന്ദ്ര ജായും ഹൈക്കോടതിയില്‍ വാദിച്ചിരുന്നു.
വധശിക്ഷ നീണ്ടുപോകുന്നതിനു കാരണം ഡല്‍ഹി ഭരിക്കുന്ന എ.എ.പിയാണെന്ന് ആരോപിച്ച് രംഗത്തെത്തിയ ബി.ജെ.പി നേതാക്കള്‍, വിഷയം ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തി ന് ഉപയോഗപ്പെടുത്താനും ശ്രമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."