ഇസ്‌റാഈലിന് വന്‍തിരിച്ചടി നല്‍കി ഹിസ്ബുല്ല; മൊസാദിന്റെ ആസ്ഥാനത്തേക്ക് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം
തെല്‍ അവീവ്: ഇസ്‌റാഈലിനെ വിറപ്പിച്ച് ഹിസ്ബുല്ലയുടെ മിസൈലുകള്‍ വീണ്ടും. സാധാരണക്കാര്‍ക്കുമേല്‍ ബോംബ് വര്‍ഷം നടത്തിയ ഇസ്‌റാഈലിന് മറുപടിയായി ബാലിസ്റ്റിക് മിസൈല്‍ ആക്രമണമാണ് ഹിസ്ബുല്ല നടത്തിയത്. തെല്‍ അവീവിലെ മൊസാദ് ചാര ഏജന്‍സിയുടെ ആസ്ഥാനത്തേക്കായിരുന്നു ഹിസ്ബുല്ലയുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം.
തെല്‍ അവീവിലെ മൊസാദ് ആസ്ഥാനത്തെ ലക്ഷ്യമാക്കി ബുധനാഴ്ച (25-9-2024) രാവിലെ 6:30 ന് ഖാദര്‍ 1 (Qader 1) ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹിസ്ബുല്ല പ്രസ്താവനയില്‍ പറഞ്ഞു. തങ്ങളുടെ നേതാക്കളെ കൊലപ്പെടുത്തിയതിനും പേജറാക്രമണം നടത്തിയതിനുമുള്ള പ്രത്യാക്രമണമാണിതെന്നായിരുന്നു ഹിസ്ബുല്ലയുടെ പ്രതികരണം. ഒക്‌ടോബര്‍ ഏഴിന് ശേഷം ഇതാദ്യമായാണ് ഇസ്‌റാഈലിന് നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം ഹിസ്ബുല്ല നടത്തുന്നത്.
ഹിസ്ബുല്ലയുടെ ഭാഗത്ത് നിന്ന് റോക്കറ്റാക്രമണം ഉണ്ടായെന്ന് സമ്മതിച്ച ഇസ്‌റാഈല്‍ ആളപായമൊന്നും ഉണ്ടായില്ലെന്നാണ് അവകാശപ്പെടുന്നത്. തെല്‍ അവീവില്‍ സൈറണ്‍ മുഴക്കിയതിനെത്തുടര്‍ന്ന് ലെബനാനില്‍ നിന്ന് തൊടുത്ത മിസൈല്‍ തടഞ്ഞതായി ഇസ്‌റാഈല്‍ സൈന്യം പറഞ്ഞു. നെതന്യ നഗരം ഉള്‍പ്പെടെ മധ്യ ഇസ്‌റാഈലിലെ മറ്റ് പ്രദേശങ്ങളിലും മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. സമീപ ദിവസങ്ങളില്‍ ഇസ്‌റാഈലിന് നേരെ നൂറുകണക്കിന് മിസൈലുകളും റോക്കറ്റുകളും ഹിസ്ബുല്ല പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്.
തിങ്കളാഴ്ച രാവിലെ മുതല്‍ ലബനാനില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണത്തില്‍ 50 കുട്ടികള്‍ ഉള്‍പ്പെടെ 569 പേര്‍ കൊല്ലപ്പെടുകയും 1,835 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. യുദ്ധഭീതിയിലായതിനാല്‍ ലെബനാനില്‍ നിന്ന് അരലക്ഷം ആളുകള്‍ കുടിയിറക്കപ്പെട്ടതായ കണക്കാക്കപ്പെടുന്നു. ലബനാന്‍ ഇസ്‌റാഈല്‍ സംഘര്‍ഷം രൂക്ഷമാകുന്നത് ചര്‍ച്ച ചെയ്യാന്‍ യു.എന്‍ രക്ഷാസമിതിയോഗം നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."