കൊറോണ: ബ്രത്ത് അനലൈസര്‍ ഒഴിവാക്കും
വ്യാജവാര്‍ത്ത
പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടി
തിരുവനന്തപുരം: മദ്യപിച്ചു വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തുന്ന പരിശോധന തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ പൊലിസിനു നിര്‍ദേശം.
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ മൂന്നു പേര്‍ക്ക് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയാണ് ഈ നിര്‍ദേശം നല്‍കിയത്.
കൊറോണ വൈറസ് ബാധയെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ഡി.ജി.പി നിര്‍ദേശിച്ചിട്ടുണ്ട്.
വൈറസ് ബാധ സംബന്ധിച്ച് വിവിധതരത്തിലുള്ള വ്യാജവാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. ഇത്തരം വാര്‍ത്തകള്‍ തയാറാക്കി പോസ്റ്റ് ചെയ്യുന്നവരെയും അവ കൈമാറുന്നവരെയും കണ്ടെത്തി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും.
ഇതിനുവേണ്ട നിര്‍ദേശം ജില്ലാ പൊലിസ് മേധാവി, ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പൊലിസ് സ്റ്റേഷനുകള്‍, സൈബര്‍ സെല്‍ എന്നിവയ്ക്ക് നല്‍കിയിട്ടുണ്ട്.
മദ്യപിച്ച് വാഹനമോടിക്കുന്നതായി സംശയം തോന്നിയാല്‍ അത്തരക്കാരെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയരാക്കി നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനാണ് പുതിയ നിര്‍ദേശം.
ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍നിന്ന് നാട്ടിലെത്തിയവരെ കണ്ടെത്തി വൈദ്യപരിശോധനയ്ക്കു വിധേയരാക്കാനും പൊലിസ് സഹായിക്കും. ജനമൈത്രി പൊലിസിന്റെ സഹായത്തോടെയാണ് ഇത്തരക്കാരെ കണ്ടെത്തുന്നതെന്ന് ഡി.ജി.പി അറിയിച്ചു. ഇങ്ങനെ കണ്ടെത്തുന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനും മറ്റ് സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും പൊലിസ് സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."