' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്
കോഴിക്കോട് : മദ്രസ വിദ്യാഭ്യാസം ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം തന്നെയാണെന്ന സുപ്രീംകോടതിവിധി സ്വാഗതാർഹമെന്നും രാജ്യത്തിൻറെ മതേതര പാരമ്പര്യത്തിന്റെ യശസ്സ് ഉയർത്തിയെന്നും എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
2004ലെ ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവെച്ചുകൊണ്ട് നടത്തിയ വിധി ചില സംസ്ഥാനങ്ങളിൽ നടക്കുന്ന മദ്രസ വിരുദ്ധ നീക്കങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതായി.മദ്രസകൾ അടച്ചുപൂട്ടണമെന്ന ദേശീയ കമ്മീഷന്റെ നിർദ്ദേശങ്ങളെ ഈയടുത്ത് രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി അത്തരത്തിലുള്ള അടച്ചുപൂട്ടൽ നടപടികളെയും സ്റ്റേ ചെയ്തത് മതേതര വിശ്വാസി സമൂഹത്തിന് ആശ്വാസം പകരുന്നതും രാജ്യത്തിൻറെ ചരിത്രഗതിയെ അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്ന ഭരണഘടനയുടെ തത്വങ്ങളെ ഓർമപ്പെടുത്തുന്നതുമായെന്ന് സംസ്ഥാന പ്രസിഡൻറ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പാണക്കാട്, ജനറൽ സെക്രട്ടറി ഒ.പി.എം അഷ്റഫ് എന്നിവർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."