HOME
DETAILS

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസ്; ശിക്ഷവിധി നവംബര്‍ 7ന്

  
November 05, 2024 | 10:35 AM

Kollam Collectorate Blast Case Sentencing on November 7

 

കൊല്ലം: കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസില്‍ വിധി നവംബര്‍ ഏഴിന്. ശിക്ഷാവിധിന്മേലുള്ള വാദം കോടതിയില്‍ പൂര്‍ത്തിയായി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക. ജീവപര്യന്തം നല്‍കണമെന്ന് പ്രോസിക്യൂഷനും ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗവും വാദിച്ചു. 

കേസില്‍ ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. നാലാം പ്രതി ഷംസുദ്ധീനെ വെറുതെവിട്ടു. തമിഴ്‌നാട് സ്വദേശികളായ അബ്ബാസ് അലി, ശംസൂണ്‍ കരീംരാജ, ദാവൂദ് സുലൈമാന്‍ എന്നിവരാണ് പ്രതികള്‍.

2016നാണ് കേസിനാസ്പദമായ സംഭവം. ജൂണ്‍ 15നാണ് മുന്‍സിഫ് കോടതിക്കും സബ് ട്രഷറിക്കുമിടയില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് സമീപം പൊട്ടിത്തെറിയുണ്ടാവുന്നത്. രണ്ട് ചോറ്റുപാത്രങ്ങള്‍ക്കുള്ളില്‍ ഡിറ്റണേറ്ററുകളും, ബാറ്ററിയും വെടിമരുന്നും നിറച്ചാണ് സ്‌ഫോടനം നടത്തിയത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. അതേവര്‍ഷം ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍, നെല്ലൂര്‍, മൈസൂരു എന്നിവിടങ്ങളിലെ കോടതിവളപ്പില്‍ സ്‌ഫോടനം നടന്നിരുന്നു. എല്ലായിടത്തും ബോംബ് സ്ഥാപിച്ചത് ഷംസൂണ്‍ കരീം രാജ തന്നെയാണെന്നാണ് പൊലിസ് കണ്ടെത്തല്‍.

Kollam Collectorate Blast Case Sentencing on November 7



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യത്യസ്ത സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ കൊണ്ടുപോകാന്‍ ഷെയറിങ് ബസുകള്‍; ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആര്‍.ടി.എ സ്‌കൂള്‍ ബസ് പൂളിങ് സംവിധാനം

uae
  •  an hour ago
No Image

'എന്നെ വിളിക്കാത്തിടത്ത് ഞാൻ പോകണോ'; ഐഷാ പോറ്റി കോൺഗ്രസിലെത്തിയത് അവഗണനയിൽ മനംമടുത്ത്

Kerala
  •  an hour ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; കൂടുതൽ സീറ്റ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം

Kerala
  •  an hour ago
No Image

അരങ്ങുണരുന്നു; ഇനി ഹൈ വൈബ്; 64ാമത് കേരള സ്‌കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം

Kerala
  •  2 hours ago
No Image

​ഗതാ​ഗത നിയമലംഘനം; കടുപ്പിച്ച് മോട്ടോർവാഹന വകുപ്പ്; പിഴയടച്ചില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും

Kerala
  •  2 hours ago
No Image

ലൈംഗിക പീഡനക്കേസ്; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തെളിവെടുപ്പിനായി തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ചു

Kerala
  •  2 hours ago
No Image

പാറശ്ശാലയിൽ യുവാവ് വെട്ടേറ്റ് മരിച്ചു; പ്രതിക്കായി തെരച്ചിൽ

Kerala
  •  9 hours ago
No Image

പൂജാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  9 hours ago
No Image

വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ അപകടം: കസാഖ്സ്ഥാനിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

International
  •  10 hours ago
No Image

ട്യൂഷൻ തിരക്കിൽ ശ്വാസംമുട്ടി വിദ്യാർത്ഥികൾ; യുഎഇയിൽ 'ഷാഡോ എഡ്യൂക്കേഷൻ' മാനസികാരോഗ്യത്തിന് ഭീഷണിയാകുന്നതായി മുന്നറിയിപ്പ്

uae
  •  10 hours ago