HOME
DETAILS

മൂന്നാറിനെ 'മഞ്ഞുപുതപ്പിച്ചത് 'റിസോര്‍ട്ട് ഉടമകളോ?

  
backup
January 15 2019 | 19:01 PM

moonnar-manj-16-01-2019

 


തൊടുപുഴ: കശ്മിര്‍ പോലെ മഞ്ഞിന്‍ പുതപ്പണിഞ്ഞ മൂന്നാറിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായപ്പോള്‍ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണിപ്പോള്‍. എന്നാല്‍ മൂന്നാറിലെ അതിശൈത്യം, മഹാപ്രളയത്തില്‍ ഒലിച്ചുപോയ നീലക്കുറിഞ്ഞി സീസണിലുണ്ടായ നഷ്ടം തീര്‍ക്കാന്‍ റിസോര്‍ട്ട് - ഹോട്ടലുടമകള്‍ കണ്ടെത്തിയ മാര്‍ഗമാണെന്ന ആരോപണവും ഉയരുന്നുണ്ട്. നവ മാധ്യമങ്ങളിലൂടെയടക്കം നല്‍കിയ പ്രചാരണത്തില്‍ വീണുപോയത് പതിനായിരക്കണക്കിന് വിനോദ സഞ്ചാരികളാണ്. ഇത് റിസോര്‍ട്ട് - ഹോട്ടല്‍ ഉടമകള്‍ നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്തു. മുറി വാടകയടക്കം നാലിരട്ടിവരെ വര്‍ധിപ്പിച്ച് സഞ്ചാരികളെ പിഴിഞ്ഞു. മലയാളികളായ ആഭ്യന്തര വിനോദസഞ്ചാരികളാണ് കൂടുതലായും ഇക്കുറി മൂന്നാറിലെത്തിയത്.
മഞ്ഞുവീഴ്ചയും തണുപ്പും ആസ്വദിക്കാന്‍ ഇനി കുളു - മനാലിയിലേക്ക് പോകേണ്ട, മൂന്നാറിലെത്തിയാല്‍ മതി എന്ന തരത്തിലായിരുന്നു പ്രചാരണം. മൂന്നാറിലേതെന്ന രീതിയില്‍ പലരും ഫേസ്ബുക്കില്‍ അടക്കം പ്രചരിപ്പിച്ചത് കുളു - മനാലിയിലേയും കശ്മിരിലേയും ചിത്രങ്ങളാണ്.
പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ എത്തുന്ന നീലക്കുറിഞ്ഞി സീസണ്‍ ഇക്കുറി മഹാപ്രളയത്തില്‍ ഒലിച്ചുപോകുകയായിരുന്നു. സീസണ്‍ മുതലാക്കാന്‍ വന്‍ തയാറെടുപ്പ് പൂര്‍ത്തിയാക്കിയ റിസോര്‍ട്ട്, ഹോട്ടല്‍, വ്യാപാര മേഖലകള്‍ക്കും ടൂറിസം അടക്കമുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കനത്ത നിരാശയാണ് സമ്മാനിച്ചത്. ഇത് നികത്താനുള്ള വഴിയായാണ് 'അതിശൈത്യം' സൃഷ്ടിച്ചത്. വ്യാജ പ്രചാരണത്തില്‍ കുടുങ്ങി മൂന്നാറിലേക്ക് ഒഴുകിയ സഞ്ചാരികള്‍ക്ക് ദുരിതങ്ങളുടെ പെരുമഴക്കാലമായിരുന്നു. ഗതാഗതക്കുരുക്കില്‍ മണിക്കൂറുകളാണ് പലരും വലഞ്ഞത്.
സംസ്ഥാനത്ത് ഇക്കുറി അസാധാരണമായി തണുപ്പുണ്ടായെന്നുള്ളത് വസ്തുതയാണ്. ഹില്‍ സ്റ്റേഷന്‍ എന്ന നിലയില്‍ ആനുപാതികമായി മൂന്നാര്‍ മേഖലയിലെ താപനിലയിലും കുറവുണ്ടായി. എന്നാല്‍ മൂന്നാറില്‍ മൈനസ് ഡിഗ്രി തണുപ്പും മഞ്ഞുവീഴ്ചയും എന്ന നിലയിലായിരുന്നു പ്രചാരണം. മൈനസ് ഡിഗ്രി ഏതാനും ദിവസം അനുഭവപ്പെട്ടെന്നു പറയുന്നത് തന്നെ വിദൂര എസ്റ്റേറ്റുകളായ ചെണ്ടുവരൈ, ചിറ്റുവരൈ, വാഗുവരൈ മേഖലകളിലാണ്. മൂന്നാറില്‍ നിന്നും 30 - 35 കിലോമീറ്ററോളം ദൂരത്തുള്ള കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ കമ്പനിയുടെ അധീനതയിലുള്ള തേയില തോട്ടങ്ങളാണിത്. ഈ മേഖല വിനോദ സഞ്ചാരികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും അപ്രാപ്യമാണ്. കണ്ണന്‍ ദേവന്‍ കമ്പനി ജീവനക്കാര്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനമുള്ളത്. ഈ മേഖലയില്‍ എല്ലാ വര്‍ഷവും ചെറിയതോതില്‍ മഞ്ഞുവീഴ്ച ഉണ്ടാകാറുള്ളതാണ്.
വിനോദ സഞ്ചാരികള്‍ കൂടുതല്‍ തങ്ങുന്ന മൂന്നാര്‍ ടൗണ്‍, ചിന്നക്കനാല്‍, ചിത്തിരപുരം, പള്ളിവാസല്‍ മേഖലകളിലെ ശരാശരി കുറഞ്ഞ താപനില 10 ഡിഗ്രിയായിരുന്നു. ഒന്നോ രണ്ടോ ദിവസം അഞ്ച് - ആറിലേക്ക് എത്തിയതായും പറയുന്നുണ്ട്. ഇവിടെയൊന്നും മൈനസ് ഡിഗ്രി രേഖപ്പെടുത്തിയിട്ടില്ല. യഥാര്‍ഥത്തില്‍ താപനില കൃത്യമായി രേഖപ്പെടുത്താനുള്ള ഔദ്യോഗിക സംവിധാനമൊന്നും മൂന്നാര്‍ മേഖലയിലില്ല. യുനൈറ്റഡ് പ്ലാന്റേഷന്‍സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യയ്ക്ക് മൂന്നാര്‍ മേഖലയില്‍ വിവിധ കേന്ദ്രങ്ങളില്‍ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ഇതൊന്നും ആധികാരികമല്ല. അതിശൈത്യം മോഹിച്ച് ഈ മലമുകളിലെത്തി നിരാശരായത് പതിനായിരക്കണക്കിന് സഞ്ചാരികളാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago