കേരളത്തിലെ നവോഥാനത്തിനു കാരണം സമസ്ത: ജിഫ്രി മുത്തുക്കോയ തങ്ങള്‍
കോട്ടക്കല്‍: കേരളത്തിലെ നവോഥാനത്തിനു കാരണം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെന്നു സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. നവോഥാനമെന്ന പേരില്‍ കടന്നുവന്നവര്‍ ഇസ്ലാമിന്റെ പാരമ്പര്യത്തെ തള്ളിപ്പറയുകയാണുണ്ടായതെന്നും തങ്ങള്‍ പറഞ്ഞു. ജില്ലാ ദാരിമീസ് അസോസിയേഷന് സമസ്ത നേതാക്കള്‍ക്കു കോട്ടക്കലില്‍ നല്കിയ സ്വീകരണത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സമസ്ത കേന്ദ്ര മുശാവറ അംഗം എ. മരക്കാര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുര്റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്ലിയാര്, എം.ടി അബൂബക്കര്‍ ദാരിമി, അലവി ദാരിമി കുഴിമണ്ണ എന്നിവര്‍ വിഷയാവതരണം നടത്തി. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, അബ്ദുല്‍ ഗഫൂര്‍ ദാരിമി, കാടാമ്പുഴ മൂസ ഹാജി, സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, അബ്ദുല്‍ ഖാദിര്‍ ഖാസിമി, മുഹമ്മദ്കുട്ടി ദാരിമി, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, സയ്യിദ് സി.പി.എം തങ്ങള്‍, ബഷീര്‍ ബാഖവി പൊന്മള, ഒ.പി അബൂബക്കര്‍ ഫൈസി, സുലൈമാന്‍ ലത്തീഫി, കെ.കെ നാസര്‍,മുഹമ്മദലി ദാരിമി കരേക്കാട്, ഹുസൈന് ദാരിമി, മജീദ് ദാരിമി, കബീര്‍ ദാരിമി, മജീദ് ഫൈസി ഇന്ത്യനൂര്‍, കെ.വി അലി മുസ്ലിയാര്, അബൂ സുഫിയാന് അമരിയില്‍, അഹമ്മദ് മേലേതില്‍ സംസാരിച്ചു.
മജ്ലിസുന്നൂര് സദസിന് ഉസ്മാന് ഫൈസി ഇന്ത്യനൂര്‍, അഹമ്മദ് ദാരിമി, അലി മുസ്ലിയാര് വെട്ടുപാറ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."