ആക്രമണം നടത്തിയത് മേല്‍ക്കമ്മറ്റിയുടെ അനുവാദത്തോടെ, തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ആക്രമണം വീഴ്ചയായി കണക്കാക്കുന്നു; റിസോര്‍ട്ട് ആക്രമിച്ച സംഭവത്തില്‍ ഖേദപ്രകടനവുമായി മാവോയിസ്റ്റുകള്‍
കല്‍പറ്റ: ആദിവാസി സ്ത്രീകളെ റിസോര്‍ട്ട് ഉടമകളും ിനോദ സഞ്ചാരികളും ലൈംഗികമായി ചൂഷണം ചെയ്‌തെന്നാരോപിച്ച് അട്ടമലയിലെ റിസോര്‍ട്ട് ആക്രമിച്ച സംഭവത്തില്‍ ഖേദപ്രകടനവുമായി മാവോയിസ്റ്റുകള്‍. വയനാട് പ്രസ്‌ക്ലബില്‍ ഇവരുടെ പേരിലുള്ള കത്തിലാണ് സംഭവം തെറ്റിദ്ധാരണ മൂലമുണ്ടായതാണെന്ന വിശദീകരണമുള്ളത്.
തങ്ങളുടെ ഏരിയാ സമിതി അംഗം തെറ്റായ വിവരമാണ് നല്‍കിയതെന്നും ഇയാള്‍ക്കെതിരേ സംഘടനാ നടപടി സ്വീകരിക്കുമെന്നും സി.പി.ഐ പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ പേരില്‍ ലഭിച്ച കത്തില്‍ പറയുന്നു. ആദിവാസികളുടെ ഇടയില്‍ സന്ദര്‍ശനത്തിനിടെയാണ് തനിക്ക് ഇത്തരമൊരു വിവരം ലഭിച്ചതെന്നാണ് അയാള്‍ പറഞ്ഞത്. റിസോര്‍ട്ട് ഉടമകള്‍ സാധാരണയായി ആദിവാസികളെ ചൂഷണം ചെയ്യാറുണ്ടെന്ന പൊതുധാരണയില്‍ അയാളുടെ വാദങ്ങള്‍ വിശ്വാസത്തിലെടുക്കുകയായിരുന്നു.
മേല്‍ക്കമ്മറ്റിയുടെ അനുവദത്തോടെയാണ് റിസോര്‍ട്ട് ആക്രമിച്ചത്. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന ആക്രമണം വീഴ്ചയായി കണക്കാക്കുന്നു. റിസോര്‍ട്ട് ഉടമക്കുണ്ടായ നാശനഷ്ടത്തില്‍ പാര്‍ട്ടി ഖേദം പ്രകടിപ്പിക്കുകയാണെന്നും ജോഗിയുടെ പേരിലുള്ള കത്തില്‍ പരാമര്‍ശിക്കുന്നു. കഴിഞ്ഞ ജനുവരി 14നാണ് മേപ്പാടി അട്ടമലയിലെ റിസോര്‍ട്ടിന് നേരെ ആക്രമണമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."