HOME
DETAILS
MAL
അധികാരം സംസ്ഥാനത്തിന് വേണം: ഡി.ജി.പി നിയമന ഉത്തരവില്‍ ഇളവ് തേടി കേരളം
backup
January 16 2019 | 04:01 AM
ന്യൂഡല്‍ഹി: പൊലിസ്മേധാവിയെ നിയമിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയില്‍. യു.പി.എസ്.സി തയ്യാറാക്കുന്ന പാനലില്‍ നിന്ന് ഒരാളെ സംസ്ഥാന പൊലിസ് മേധാവിയായി നിയമിക്കണമെന്ന ഉത്തരവില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണം എന്നാണ് ആവശ്യം.
2011 ല്‍ നിയമസഭാ പാസാക്കിയ കേരള പൊലിസ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാന പൊലിസ് മേധാവിയെ നിയമിക്കാന്‍ അനുവദിക്കണം എന്നും കേരളം ആവശ്യപ്പെട്ടു.
പ്രകാശ് സിങ് കേസിന്റെ അടിസ്ഥാനത്തില്‍ നിയമ നിര്‍മാണം നടത്താത്ത സംസ്ഥാനങ്ങള്‍ക്ക് ആണ് സുപ്രിം കോടതി നിര്‍ദേശം ബധകമെന്നും കേരളം ചൂണ്ടിക്കാണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."