എൻആർസി-സിഎഎ സമരങ്ങളോട് സിപിഎം കാണിക്കുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണം: ഇന്ത്യൻ സോഷ്യൽ ഫോറം
ദമാം: എൻ.ആർ.സി- സി.എ.എ തുടങ്ങിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവർക്കെതിരെ കേസെടുക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. വിവിധ മഹല്ല് കമ്മറ്റികളുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ നടത്തുന്ന ഇത്തരം സമരങ്ങളിൽ നുഴഞ്ഞു കയറ്റക്കാരുണ്ടെന്നാക്ഷേപിച്ചുകൊണ്ട് പ്രതിഷേധങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ് പിണറായി വിജയൻ. സിപിഎം അനുകൂല പ്രതിഷേധങ്ങൾക്ക് മാത്രം ക്ലീൻ ചിറ്റ് നൽകുന്ന നിലയിലേക്ക് മുഖ്യമന്ത്രി അധഃപതിക്കരുത്.
പൗരത്വ നിയമത്തെ അനുകൂലിച്ചു സംഘപരിവാരം സമ്മേളനങ്ങൾ നടത്തുമ്പോൾ കടകളടച്ച് തങ്ങളുടെ പ്രധിഷേധം പ്രകടിപ്പിക്കുന്ന വ്യാപാരികളെ പോലും വെറുതെ വിടാത്ത പിണറായി പോലീസിന്റെ പക്ഷപാതിത്വവും സംഘപരിവാർ അനുകൂല ഇരട്ടത്താപ്പും കേരള ജനത മനസ്സിലാക്കുന്നുണ്ടെന്ന് യോഗം ഓർമ്മിപ്പിച്ചു. യോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ ബ്ലോക്ക് പ്രസിഡന്റ് ശിഹാബ് കീച്ചേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ അജീബ്, ഗഫൂർ പുറയിൽ, റഫീഖ് പതിയൻസ് സംബന്ധിച്ചു. സോഷ്യൽ ഫോറം ജുബൈൽ ബ്ലോക്കിന്റെ പുതിയ സെക്രട്ടറിയായി സയീദ് ആലപ്പുഴയെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."