HOME
DETAILS

ആശ്വാസ ഭവനങ്ങള്‍

  
backup
February 09 2020 | 02:02 AM

house-02-10-2020

 


2019 ഓഗസ്റ്റ് മാസങ്ങള്‍ കേരളത്തെ പിടിച്ചുലച്ചാണ് കടന്നുപോയത്. മഴ തിമിര്‍ത്ത് പെയ്തപ്പോള്‍ കേരളവും സമീപ സംസ്ഥാനങ്ങളും പിടിച്ച് നില്‍ക്കാനാവാതെ ഉഴറിയ ദിനങ്ങളായിരുന്നു ഈ രണ്ട് ഓഗസ്റ്റുകളും സമ്മാനിച്ചത്. കേരളത്തിന്റെ മുക്കിലും മൂലയിലും ദുരിത പ്രളയങ്ങള്‍ തീര്‍ത്ത രണ്ട് ഓഗസ്റ്റുകളും വയനാടന്‍ ജനതക്ക് ഭീതിയുടെ ഓര്‍മകള്‍ മാത്രമാണ് സമ്മാനിച്ചത്. 2018 ഓഗസ്റ്റില്‍ ഉരുള്‍പൊട്ടലായും വെള്ളപ്പൊക്കമായും വയനാടിനെ പ്രകൃതി പരീക്ഷിച്ചു. ആയിരത്തോളം വീടുകളെ പാടേ ഇല്ലാതാക്കിയ 2018ലെ വര്‍ഷകാലത്ത് ഇനിയെന്തെന്ന ചിന്തയിലായിരുന്നു വയനാട്ടിലെ ജനത. ഉണ്ടായിരുന്ന വീട് പ്രളയം കവര്‍ന്നപ്പോള്‍ മുന്നോട്ടുള്ള പ്രയാണം ഇനിയെങ്ങനെയെന്ന് അറിയാതെ മിഴിച്ച് നില്‍ക്കുകയായിരുന്നു അവര്‍. ഇവിടേക്കാണ് കൂടെപ്പിറപ്പുകളുടെ ദുരിതവും വേദനയും മനസിലാക്കി സമസ്തയുടെ കടന്നുവരവ്. അന്നത്തെ പ്രളയത്തില്‍ സമസ്ത ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ സമയം. എസ്.കെ.എസ്.എസ്.എഫിന്റെ വിഖായ വളണ്ടിയര്‍മാര്‍ പ്രളയ പ്രദേശങ്ങളില്‍ സ്വജീവന്‍ പോലും പണയംവച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് സമസ്തയുടെ വയനാട് ജില്ലാ നേതാക്കള്‍ രാവും പകലും പ്രവര്‍ത്തന പഥത്തില്‍. അതിനിടെയാണ് നേതാക്കള്‍ക്കിടയില്‍ പ്രളയം പരീക്ഷിച്ച സഹജീവികളുടെ മുന്നോട്ടുള്ള ഗമനം ചര്‍ച്ചയാവുന്നത്. കൃത്യമായി പറഞ്ഞാല്‍ 2018 ഓഗസ്റ്റ് 22ന്. ചര്‍ച്ച ചൂടുപിടിച്ചതോടെ സമസ്ത ജില്ലാ കാര്യാലയത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന ആളുകളെ വിളിച്ചുകൂട്ടി നേതൃത്വം ഒരു യോഗം ചേര്‍ന്നു. വിഷയം കൃത്യമായി അവതരിപ്പിക്കപ്പെട്ടതോടെ ഇവരുടെ കൈപിടിക്കാന്‍ സമസ്ത തീരുമാനിച്ചു. അതിനായി കൂടിയിരുന്ന 33 പേരെയും അംഗങ്ങളാക്കി ഒരു ട്രസ്റ്റിന് രൂപം നല്‍കി. ആശ്വാസ് ചാരിറ്റബിള്‍ ട്രസ്‌റ്റെന്ന് നാമകരണം ചെയ്ത ട്രസ്റ്റിന്റെ പ്രവര്‍ത്തനം സമസ്ത ജില്ലാ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴിലേക്കും മാറ്റി.

ആശ്വാസ് ചാരിറ്റബിള്‍ ട്രസ്റ്റ്

സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ.ടി ഹംസ മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍ എന്നിവര്‍ രക്ഷാധികാരികളും പിണങ്ങോട് അബൂബക്കര്‍ ചെയര്‍മാനും പി.സി ഇബ്രാഹിം ഹാജി കണ്‍വീനറും കാഞ്ഞായി മമ്മുട്ടി മുസ്‌ലിയാര്‍ ട്രഷററുമായാണ് ട്രസ്റ്റ് രൂപം കൊണ്ടത്. ട്രസ്റ്റിന്റെ രൂപീകരണത്തിന് ശേഷം ആ 33 അംഗങ്ങള്‍ തങ്ങളുടെ പക്കലുണ്ടായിരുന്ന കൊച്ചുകൊച്ചു സംഖ്യകള്‍ സ്വരുക്കൂട്ടിയാണ് പ്രവര്‍ത്തന ഫണ്ട് സ്വരൂപിച്ചത്. തുടര്‍ന്ന് ജില്ലയില്‍ 100 വീടുകള്‍ സമസ്ത നിര്‍മിച്ച് നല്‍കുമെന്ന പ്ര്യാപനവും വന്നു. അത്രകാലത്തെ ജീവിതാധ്വാനം കൊണ്ട് സ്വരുക്കൂട്ടിയുണ്ടാക്കിയ വീടെന്ന സ്വപ്നം പ്രളയവും ഉരുളും കവര്‍ന്ന് ഇനിയെന്തെന്ന ചിന്തയില്‍ കണ്ണീരുമായി കഴിഞ്ഞിരുന്നവര്‍ക്കിടയിലേക്കാണ് ആശ്വാസത്തിന്റെ നറുമണമായി സമസ്തയുടെ ഈ പ്രഖ്യാപനം എത്തിയത്. ജീവിതത്തിന്റെ പ്രതീക്ഷകള്‍ ഏതാണ്ട് അറ്റുപോയെന്ന് കരുതിയ കുടുംബങ്ങളിലേക്ക് പ്രതീക്ഷയുടെ പുതിയ തളിരിട്ട് നല്‍കി ഈ ഒരൊറ്റ പ്രഖ്യാപനത്തിലൂടെ സമസ്ത. തുടര്‍ന്നിങ്ങോട്ട് വിശ്രമമില്ലാതെ ഓടുകയായിരുന്നു ട്രസ്റ്റ് ഭാരവാഹികള്‍. മുന്നില്‍ ഒറ്റ ലക്ഷ്യം മാത്രം. എത്രയും വേഗത്തില്‍ ദുരിതബാധിതരുടെ കണ്ണീരൊപ്പുക. ഇതിനായി സംസ്ഥാനത്തിനകത്തും പുറത്തും അഭ്യുദയകാംക്ഷികളെ തേടിപ്പോയ ട്രസ്റ്റ് ഭാരവാഹികള്‍ക്ക് ഒരിടത്ത് നിന്നുപോലും വെറുംകൈയ്യോടെ മടങ്ങേണ്ടി വന്നില്ല. എല്ലാവരും തങ്ങളാല്‍ ആവുംവിധം സമസ്തയുടെ ഈ ഭഗീരപ്രയത്‌നത്തിന് കൈത്താങ്ങായി. ഇതോടെ 2018 ഒക്‌ടോബര്‍ 24ന് സ്വപ്ന പദ്ധതിയുടെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കപ്പെട്ടു. സമസ്ത കേന്ദ്ര മുശാവറ അംഗവും വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമായ എം.ടി അബ്ദുല്ല മുസ്‌ലിയാരാണ് പ്രവര്‍ത്തികളുടെ തുടക്കം കുറിച്ചത്. ഘട്ടം ഘട്ടമായി വീടുകള്‍ നിര്‍മിച്ച് നല്‍കുകയെന്നതായിരുന്നു ട്രസ്റ്റിന്റെ തീരുമാനം. ആദ്യഘട്ടത്തില്‍ ജില്ലയുടെ വിവിധ മേഖലകളിലായി 10 വീടുകളുടെ നിര്‍മാണം ആരംഭിച്ചു. വെങ്ങപ്പള്ളി, പൊഴുതന, പനമരം പഞ്ചായത്തുകളിലായി ആദ്യഘട്ട നിര്‍മാണങ്ങള്‍ ആരംഭിച്ചു. അഞ്ചുമാസങ്ങള്‍ കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനം. ലക്ഷ്യംവച്ചത് പോലെ അഞ്ചാം മാസത്തില്‍ 10 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കാന്‍ ട്രസ്റ്റിനായി.

ഗുണഭോക്താവിനെ
തെരഞ്ഞെടുത്തത്

ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതിലും കൃത്യമായ മാനദണ്ഡങ്ങള്‍ ട്രസ്റ്റ് പുലര്‍ത്തിയിരുന്നു. മഹല്ലുകള്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഗുണഭോക്താവിനെ ട്രസ്റ്റ് തെരഞ്ഞെടുത്തത്. മഹല്ലുകള്‍ക്ക് ഇതിനായി ആദ്യം തന്നെ ട്രസ്റ്റ് കത്ത് നല്‍കി. തുടര്‍ന്ന് മഹല്ല് ഭാരവാഹികള്‍ മഹല്ലുകളില്‍ പ്രളയം ഏറ്റവും കൂടുതല്‍ ദുരിതം സമ്മാനിച്ചവരുടെ ലിസ്റ്റ് തയ്യാറാക്കി ട്രസ്റ്റിന് നല്‍കി. ഇതില്‍ നിന്നും ട്രസ്റ്റ് ഇതിനായി നിയമിച്ച കമ്മിറ്റിയുടെ അന്വേഷണത്തിന് സമര്‍പ്പിച്ചു. അവരുടെ അന്വേഷണത്തില്‍ ഏറ്റവും ദുരിതമനുഭവിക്കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി. അതില്‍ ഏറ്റവും കഷ്ടത അനുഭവിക്കുന്നവരെ മുന്‍ഗണനാ പ്രകാരം തെരഞ്ഞെടുത്താണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തിയത്. ഉണ്ടായിരുന്ന ഏക നിബന്ധന ഗുണഭോക്താവിന് സ്വന്തമായി അഞ്ച് സെന്റ് സ്ഥലമെങ്കിലും ഉണ്ടാവണമെന്നതായിരുന്നു. ഇത്തരത്തിലുള്ള അര്‍ഹരായ കുടുംബങ്ങള്‍ക്കാണ് നിലവിലുള്ള വീടുകളെല്ലാം നിര്‍മിച്ച് നല്‍കിയിരിക്കുന്നത്.

600 സ്‌ക്വയര്‍ ഫീറ്റില്‍
സ്വപ്ന ഭവനങ്ങള്‍

ആശ്വാസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ ഉയര്‍ന്നത് 600 സ്‌ക്വയര്‍ ഫീറ്റിലുള്ള സ്വപ്ന ഭവനങ്ങളായിരുന്നു. അസ്തമിച്ച പ്രതീക്ഷകള്‍ക്ക് പുതുനാമ്പിട്ട വീടുകള്‍ 6.5 ലക്ഷം രൂപ ചെലവഴിച്ചാണ് പണിതുയര്‍ത്തിയത്. രണ്ട് ബെഡ്‌റൂം, കിച്ചണ്‍, ഹാള്‍, അടുക്കള, ടോയ്‌ലറ്റ്, സിറ്റൗട്ട് എന്നിവ അടങ്ങിയ വീടുകളുടെ മുഴുവന്‍ പ്രവര്‍ത്തിയും പൂര്‍ത്തീകരിച്ചതിന് ശേഷം മാത്രമാണ് കുടുംബങ്ങള്‍ക്ക് കൈമാറുന്നത്. ഓരോ കുടുംബത്തിനും തങ്ങളുടെ അടച്ചുറപ്പുള്ള ഭവനം എന്ന സ്വപ്നം പൂര്‍ത്തീകരിക്കുകയാണ് ഇതിലൂടെ സമസ്ത ചെയ്യുന്നത്. 15 മാസങ്ങള്‍ കൊണ്ട് 25 കുടുംബങ്ങളുടെ സ്വപ്നങ്ങള്‍ക്കാണ് സമസ്ത ഈ ഉദ്യമത്തിലൂടെ ചിറക് മുളപ്പിച്ചത്. പ്രളയത്തില്‍ തകര്‍ന്നുപോയ കുടുംബങ്ങളെ കൈപിടിച്ച് ഉയര്‍ത്താനുള്ള സമസ്തയുടെ അഭിനന്ദനാര്‍ഹമായ മുന്നേറ്റത്തില്‍ സ്വദേശത്തും വിദേശത്തുമുള്ള നിരവധി കാരുണ്യവാന്മാരായ സുമനസുകളാണ് ഊര്‍ജ്ജമായത്.

താക്കോല്‍ ദാനത്തിലും
വ്യത്യസ്തത

ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പോലെ തന്നെ വ്യത്യസ്തമായിരുന്നു വീടുകളുടെ താക്കോല്‍ദാനവും. ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 10 വീടുകളുടെ താക്കോല്‍ക്കൂട്ടം ജില്ലാ ഖാസി കൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്ന് പാണക്കാട് നടന്ന ചടങ്ങില്‍ ട്രസ്റ്റംഗങ്ങള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് 2019 ഏപ്രില്‍ ഒന്‍പതിന് കല്‍പ്പറ്റ സമസ്ത ജില്ലാ കാര്യാലയത്തില്‍ നടന്ന പ്രൗഢമായ സദസില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ താക്കോലുകള്‍ കൈമാറി. തിങ്ങിനിറഞ്ഞ വേദിയെ സാക്ഷിയാക്കി താക്കോലുകള്‍ ഏറ്റുവാങ്ങിയത് വീട് നില്‍ക്കുന്ന മഹല്ലിന്റെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു. ഇതുതന്നെയായിരുന്നു ആ ചടങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരാളുടെ നിസഹായതയും മറ്റുള്ളവരുടെ മുന്നില്‍ തുറന്ന് കാണിച്ച് അവരുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുകയെന്നതല്ല തങ്ങളുടെ പ്രവര്‍ത്തനം എന്ന് പറയാതെ പറയുകയായിരുന്നു ഈ താക്കോല്‍ കൈമാറ്റത്തിലൂടെ സമസ്ത.

25 വീടുകള്‍ പൂര്‍ത്തിയായി

15 മാസങ്ങള്‍ കൊണ്ട് 25 കുടുംബങ്ങളുടെ വീടെന്ന സ്വപ്നമാണ് സമസ്ത ഭവന പദ്ധതിയിലൂടെ സാക്ഷാത്കരിച്ചത്. ആദ്യ ഘട്ടത്തില്‍ 10 വീടുകള്‍ ഒന്നിച്ച് ഗുണഭോക്താക്കളെ ഏല്‍പ്പിച്ചതിന് പിന്നാലെ ആറ് വീടുകള്‍ വ്യത്യസ്ത സമയങ്ങളിലായും നിര്‍മാണം പൂര്‍ത്തീകരിച്ച് കുടുംബങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. അതിന് പുറമെയാണ് ഒന്‍പത് വീടുകളുടെ കൈമാറ്റം കൂടി നടക്കുന്നത്. ഈ മാസം 12ന് കല്‍പ്പറ്റയില്‍ നടക്കുന്ന ചടങ്ങില്‍ ഈ വീടുകളുടെ താക്കോലുകള്‍ അതാത് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ സമസ്ത നേതാക്കളില്‍ നിന്ന് ഏറ്റുവാങ്ങും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പങ്കെടുക്കുന്ന പ്രൗഢമായ സദസിലായിരിക്കും ഇത്തവണ താക്കോല്‍ദാനം നടക്കുക. തുടര്‍ വീടുകളുടെ നിര്‍മാണ പ്ര്യാപനവും അതേ ചടങ്ങില്‍ നടക്കും. 100 വീടെന്ന പ്രഖ്യാപിത ലക്ഷ്യം എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് ആശ്വാസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ശ്രമം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  2 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago