HOME
DETAILS
MAL
മാധ്യമ പ്രവര്‍ത്തകനെ വധിച്ച കേസ്: ഗുര്‍മീത് റാമിന് ജീവപര്യന്തം തടവ്
backup
January 17 2019 | 19:01 PM
പഞ്ച്കുല: മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ദേര സച്ഛാ സൗദ നേതാവും ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹിം സിങിനെ ജീവപര്യന്തം ശിക്ഷയ്ക്ക് ഹരിയാനയിലെ പഞ്ച്കുല പ്രത്യേക കോടതി വിധിച്ചു.
അനുയായികളായ രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 20 വര്‍ഷം തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് റോഹ്ത്തക്കിലെ സുനാരിയ ജയിലില്‍ തടവില്‍ കഴിയുകയാണ് ഗുര്‍മീത് ഇപ്പോള്‍.
2002ലാണ് പൂര സച്ച് എന്ന മാധ്യമത്തിലെ ജീവനക്കാരനായ രാം ചന്ദര്‍ ഛത്രപതിയെ ഗുര്‍മീത് വധിച്ചത്.
ആശ്രമത്തില്‍ എത്തുന്ന സ്ത്രീകളെ പീഡിപ്പിക്കുന്നതായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതാണ് രാം ചന്ദറിനെ വധിക്കുന്നതിലേയ്ക്ക് എത്തിയത്.
ഗുര്‍മീതിനു പുറമെ മറ്റു മൂന്നുപേര്‍ക്കും കേസില്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."