തൃച്ചംബരം ക്ഷേത്രോത്സവം; നടത്തിപ്പ് കമ്മിറ്റി രൂപീകരണം വിവാദത്തില്‍
തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രോത്സവ നടത്തിപ്പിനു കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ടി.ടി.കെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ യോഗം വിളിച്ച് നോട്ടിസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നു വിവാദം പുകയുന്നു. മാര്‍ച്ച് ആറുമുതല്‍ 20 വരെ നടക്കുന്ന ഉത്സവ നടത്തിപ്പിനായി കമ്മിറ്റി രൂപീകരിക്കാനാണു യോഗം വിളിച്ചത്. കഴിഞ്ഞ 13നു ടി.ടി.കെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരിയുടെ സാന്നിധ്യത്തില്‍ യോഗം ചേരുകയും പ്രൊഫ. എം.പി ലക്ഷ്മണന്‍ പ്രസിഡന്റായി 14 അംഗ കമ്മിറ്റിയെ ഏകകണ്ഠമായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
ടി.ടി.കെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഈ കമ്മിറ്റിയില്‍ എക്‌സ് ഒഫീഷ്യോ അംഗവുമാണ്. ഉത്സവത്തിനുള്ള ഒരുക്കങ്ങളുമായി കമ്മിറ്റി മുന്നോട്ടുപോകുന്നതിനിടയിലാണു വീണ്ടും യോഗം വിളിച്ച് നോട്ടിസ് പുറപ്പെടുവിച്ചത്. ഇതു ക്ഷേത്ര പരിസരത്തും നഗരത്തിന്റെ പല ഭാഗങ്ങളിലും പതിക്കുകയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 20നു വൈകിട്ട് നാലിന് ക്ഷേത്ര പരിസരത്താണു യോഗം വിളിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എമ്മോ നിലവിലുള്ള ഉത്സവ കമ്മിറ്റിയോ ദേവസ്വം ഭാരവാഹികളോ പ്രതികരിച്ചിട്ടില്ല. എങ്കിലും സര്‍ക്കാരിന്റെയും പൊലിസിന്റെയും സഹായത്തോടെ ഉത്സവ നടത്തിപ്പ് ചുമതല പിടിച്ചെടുക്കാനുളള സി.പി.എം ശ്രമത്തിന്റെ ഭാഗമായുള്ള നീക്കമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതു സംഘര്‍ഷ സാഹചര്യമുണ്ടാക്കുമെന്നാണു പൊലിസ് നിഗമനം.
മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമപ്രകാരം ക്ഷേത്രോത്സവ നടത്തിപ്പ് കമ്മിറ്റിയുടെ ട്രഷറര്‍ സ്ഥാനം എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്കു നല്‍കണമെന്നാണ്. ഇതു നടപ്പില്‍ വരുത്തുന്നതിനാണു യോഗം വിളിച്ചതെന്നാണ് എക്‌സിക്യൂട്ടീവ് ഓഫിസറുമായി ബന്ധപ്പെട്ട കേന്ദ്രത്തില്‍ നിന്നു ലഭിക്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."