HOME
DETAILS

മണ്ണറിഞ്ഞ് മലയറിഞ്ഞ് നിക്കരാഗ്വന്‍ പോരാളി അട്ടപ്പാടിയില്‍

  
backup
January 18 2019 | 01:01 AM

%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%95

ബഷീര്‍മാടാല


അഗളി : മണ്ണും മലയും അടുത്തറിഞ്ഞ് നിക്കരാഗ്വന്‍ സമരപോരാളി നിച്ചേബാലസുനി അട്ടപ്പാടിയിലെത്തി. സമരമുഖത്തെ സാഹചര്യങ്ങള്‍ പ്രവാസത്തിലേക്ക് തള്ളിവിട്ട നിച്ചേബാലസുനി തന്റെ രാഷ്ട്രീയ, സാമൂഹിക നിലപാടുകളും ആശയങ്ങളും സുപ്രഭാതവുമായി പങ്കുവെച്ചു. ഇടതുപക്ഷത്തിന്റെ പേരില്‍ അധികാരത്തിലെത്തിയ മധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയില്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയും ഭാര്യ റൊസാരിയോ മുരില്ലോയും രാജ്യത്ത് മനുഷ്യാവകാശകങ്ങളെ ഇല്ലാതാക്കിയെന്നും, മാധ്യമ സ്വാതന്തൃം പൂര്‍ണമായും നിഷേധിച്ചിരിക്കുകയാണെന്നും നിക്കരാഗ്വന്‍ സമരങ്ങളിലെ മുന്നണിപ്പോരാളി നിച്ചേബാലസുനി പറഞ്ഞു.
സാമ്രാജ്യത്വ നിലപാടുകള്‍ക്കെതിരേ വന്‍പ്രചാരണം അഴിച്ചുവിട്ടാണ് നിക്കരാഗ്വയില്‍ കഴിഞ്ഞ വര്‍ഷം ഒര്‍ട്ടേഗയുടെ നേതൃത്വത്തില്‍ ഇടതുപക്ഷം അധികാരം പിടിച്ചെടുത്തത്. എന്നാല്‍ അധികാരത്തില്‍ കയറിയതിനു ശേഷം മുന്‍പ് പറഞ്ഞ നിലപാടുകള്‍ കാറ്റില്‍ പറത്തി സാമ്രാജ്യത്വ നിലപാടുകള്‍ നാട്ടില്‍ അടിച്ചേല്‍പ്പിക്കുകയും അമേരിക്കന്‍ താല്‍പര്യങ്ങലുടെ വക്താവായി ഒര്‍ട്ടേഗ മാറിയെന്നും നിച്ചേ പറയുന്നു.
പതിറ്റാണ്ടുകളായി നിക്കരാഗ്വ ഭരിച്ചിരുന്ന സമോസ വംശക്കാരില്‍നിന്നും അധികാരം പിടിച്ചെടുതത്ത ഒര്‍ട്ടേഗ ഇപ്പോള്‍ സ്വേഛാധിപത്യമാണ് നിക്കരാഗ്വയില്‍ നടപ്പിലാക്കുന്നത്. ഇതിനെതിരേ ശബ്ദിക്കുന്നവരെ നാടുകടത്തിയും ദീവ്രവാദ കുറ്റങ്ങള്‍ ചുമത്തി വേട്ടയാടുകയാണ്. പ്രതിഷേധക്കാരെ മുറിപ്പെടുത്തുകയല്ല മറിച്ച് കൊന്നുകളയുകയാണ് ഇപ്പോള്‍ ഭരണകൂടത്തിന്റെ രീതിയെന്നും നിച്ചേബാലസുനി പറയുന്നു. നിക്കരാഗ്വയില്‍ നടക്കുന്നസമരങ്ങളിലെ മുന്നണിപ്പോരാളിയാണ് 32കാരനായ നിച്ചേ. നിക്കരാഗ്വയില്‍ തന്നെ കണ്ടാല്‍ വെടിവെച്ച് കൊല്ലാനാണ് ഒര്‍ട്ടേഗയുടെ ഉത്തരവ്. താല്‍കാലികമായ ഒരു ഒളിച്ചോട്ടത്തിനിടയിലാണ് ഇന്ത്യയില്‍ എത്തിയത്. ഇവിടെ വരുന്നത് ആദ്യമായാണ്.
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ നിച്ചേ അട്ടപ്പാടിയിലുള്ള ഒരു സുഹൃത്തിനെ കാണാനെത്തിയതാണ്. ഫ്രാന്‍സുകാരനായ സുഹൃത്തിന്റേ ക്ഷണം സ്വീകരിച്ചാണ് കേരളത്തില്‍ എത്തിയത്. നിക്കരാഗ്വയില്‍നിന്ന് വിവിധ രാജ്യങ്ങള്‍ കടന്നാമ് കേരളത്തിലെത്തിയത്. ഇവിടെ ഹ്രസ്വ സന്ദര്‍ശനം മാത്രമാണെന്നും ഉടന്‍ നിക്കരാഗ്വയില്‍ എത്തി സമര രംഗത്ത് വീണ്ടും സജീവമാവും.
ജീവനില്‍ ഭീഷണിയുള്ളതുകൊണ്ടുതന്നെ ഒര്‍ട്ടേഗക്കെതിരേയുള്ള സമരം ജീവന്‍മരണ പോരാട്ടമാണ്. തങ്ങള്‍ ഒരിക്കലും അമേരിക്കന്‍ നയങ്ങളെ അംഗീകരിക്കില്ലെന്നും, നിക്കരാഗ്വയിലെ ജനങ്ങള്‍ ഒര്‍ട്ടേഗക്ക് എതിരാണെന്നും, എക്കാലത്തും വിപ്ലവസമരങ്ങള്‍ക്ക് മുന്നില്‍ നിക്കാനുള്ള ജനത ഇപ്പോളും തങ്ങളുടെ നിലപാടുകളില്‍ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലന്നും നിക്കരാഗ്വന്‍ സമരനായകന്‍ പറയുന്നു. അട്ടിമറിയിലൂടെ അധികാരത്തില്‍ വരാന്‍ ആഗ്രഹമില്ല. സര്‍ക്കാറിനെ പിരിച്ചുവിച്ച് തെരഞ്ഞെടുപ്പിലൂടെ മാത്രമേ അധികാരത്തില്‍ വരു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും തങ്ങള്‍ അധികാരം തിരിച്ചുപിടിക്കുമെന്നും നിച്ചേ പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനത്തിനായി കുടുംബസമേതം കേരളത്തിലെത്തിയ നിച്ചേക്ക് കേരളത്തേക്കുറച്ചും ഒട്ടേരെ പറയാനുണ്ട്. ഇനിയും കേരളത്തിലെത്തുമെന്നും നിക്കരാഗ്വയുടെ ഭാവി പ്രസിഡന്റ് ഉറപ്പുനല്‍കുമ്പോള്‍ ഇയാളുടെ വിപ്ലവ വീര്യത്തിന് അശേഷം കുറവുണ്ടായിരുന്നില്ല.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവൈ.എസ്.പി മാർക്കും എസ്.എച്ച്.ഒമാർക്കും ഇനി 'പൊലിസ് ഡ്രൈവറെ' തീരുമാനിക്കാം

Kerala
  •  22 days ago
No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  22 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  22 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  22 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  22 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  22 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  22 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  22 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  22 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  22 days ago