HOME
DETAILS

കെമിക്കല്‍ ലാബ് ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

  
backup
February 12 2020 | 18:02 PM

%e0%b4%95%e0%b5%86%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%be%e0%b4%ac%e0%b5%8d-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8

കൊച്ചി: വ്യാജമദ്യക്കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ വിശദമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. കേസിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതിനു വേണ്ടി പരിശോധനാ റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചെന്നു ചൂണ്ടിക്കാട്ടി ലാബിലെ സയന്റിഫിക് ഓഫിസര്‍ ജയപ്രകാശ്, യു.ഡി ടൈപ്പിസ്റ്റ് മന്‍സൂര്‍ ഷാ എന്നിവര്‍ക്കെതിരേ തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചത്.
കേസില്‍ ഗൂഢാലോചന സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും കോടതി വിലയിരുത്തി. വ്യാജമദ്യം നിര്‍മിച്ച് വില്‍പന നടത്തിയെന്ന കുറ്റത്തിന് 2014 ല്‍ കടുത്തുരുത്തി പോലിസ് മൂന്ന് പ്രതികള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസിലെ മദ്യത്തിന്റെ സാമ്പിള്‍ പരിശോധനാ റിപ്പോര്‍ട്ട് തിരുത്തിയതായാണ് ആരോപണം. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മദ്യം ഹാനികരമല്ലെന്ന് ലാബ് റിപ്പോര്‍ട്ട് തയാറാക്കി നല്‍കിയതിനെ തുടര്‍ന്ന് കടുത്തുരുത്തി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് 2018 ല്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടാക്കുന്ന മദ്യമാണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് ഇതേ ലാബില്‍ നിന്ന് റിപ്പോര്‍ട്ട് അയച്ചിരുന്നു.
കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച് എക്‌സൈസ് കമ്മിഷണര്‍ കടുത്തുരുത്തി പോലിസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റിപ്പോര്‍ട്ടിലെ കൃത്രിമത്വം കണ്ടെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  19 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  23 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  28 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  44 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago