നവോത്ഥാനം വിദ്യാഭ്യാസത്തിലൂടെ മാത്രം: ഹൈദരലി ശിഹാബ് തങ്ങള്‍
കടമേരി: സമുദായങ്ങള്‍ക്കിടയില്‍ നടന്ന നവോത്ഥാന സംരംഭങ്ങള്‍ക്കെല്ലാം കരുത്തു പകര്‍ന്നതും നവജാഗരണ പ്രക്രിയകള്‍ക്ക് തുടര്‍ച്ചകളുണ്ടായതും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെയാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.
കടമേരി റഹ്മാനിയ്യ വനിതാ കോളജിനും ആര്‍.എ.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും പുതുതായി നിര്‍മിച്ച പുതിയ ബില്‍ഡിങ്ങുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടമേരി റഹ്മാനിയ്യ കാംപസില്‍ നടന്ന പൊതുസമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ എം.ടി അബ്ദുല്ല മുസ്്‌ലിയാര്‍ അധ്യക്ഷനായി.
സി.എച്ച് ഹമീദ് മുസ്‌ലിയാര്‍, മൂടാടി മൊയ്തു ഹാജി, എം.വി അബ്ദുറഹ്മാന്‍ മാസ്റ്റര്‍, സലീം കെ. ഞെക്കനല്‍, മുഹമ്മദ് സ്വാലിഹ് കെ, ജമാല്‍ കുറ്റിയില്‍, കെ.ടി അബ്ദുറഹ്മാന്‍, സുഹൈല്‍ റഹ്മാനി, മുജീബ് റഹ്മാനി മൊറയൂര്‍, പുത്തലത്ത് അമ്മദ്, കെ. മൊയ്തു ഫൈസി നിട്ടൂര്‍, നാസര്‍ നദ്‌വി ശിവപുരം, കാട്ടില്‍ മൊയ്തു മാസ്റ്റര്‍ സംസാരിച്ചു. വര്‍ക്കിങ് പ്രസിഡന്റ് എസ്.പി.എം തങ്ങള്‍ സ്വാഗതവും എന്‍.കെ അബ്ദുറഹ്മാന്‍ മുസ്്‌ലിയാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."