കരുണനും ഭാര്യയ്ക്കും നാടിന്റെ യാത്രാമൊഴി
ബാലുശ്ശേരി: കഴിഞ്ഞദിവസം തണ്ണീര്‍പന്തലില്‍ വാഹനാപകടത്തില്‍ മരിച്ച നന്മണ്ട സ്വദേശി കമ്മിളികണ്ടി കരുണനും ഭാര്യ സാവിത്രിക്കും നാട്ടുകാരുടെ വിതുമ്പുന്ന യാത്രാമൊഴി. നന്മണ്ടയിലും ബാലുശ്ശേരി ചന്തയിലുമുള്ള കടയില്‍ പപ്പട വില്പന നടത്തുന്നതിനിടയിലാണ് വിധി കരുണനെയും ഭാര്യയെയും പിടികൂടിയത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മകളുടെ ഭര്‍തൃപിതാവിനെ കാണുന്നതിനാണ് ഇരുവരും ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്നുമിറങ്ങിയത്. വെയിലത്തു യാത്ര അസഹ്യമായതിനാല്‍ യാത്ര വൈകുന്നേരത്തേക്കു മാറ്റുകയായിരുന്നുവെന്ന് കരുണന്റെ അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു.
മരണവാര്‍ത്തയുടെ ഞെട്ടലില്‍ നിന്നു നാട്ടുകാരും ബന്ധുക്കളും ഇതുവരെ മോചിതരായിട്ടില്ല. ഉച്ചയ്ക്ക് 12.30ഓടെ ഇരുവരുടെയും മൃതദേഹങ്ങള്‍ നന്മണ്ടയിലെ വീട്ടിലെത്തിച്ചു. ആദരസൂചകമായി ബാലുശ്ശേരി ചന്തയിലും നന്മണ്ട-13ലും വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താലാചരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി സേതുമാധവന് വീട്ടിലെത്തിയിരുന്നു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഒന്നരയോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."