റവന്യൂ വകുപ്പിനെതിരേ വിമര്‍ശനവുമായി സി.എ.ജി റിപ്പോര്‍ട്ട്
തിരുവനന്തപുരം: റവന്യു വകുപ്പിനെതിരേ രൂക്ഷ വിമര്‍ശനവുമായി സി.എ.ജി റിപ്പോര്‍ട്ട്. ക്രമവിരുദ്ധമായി ഭൂമി പതിച്ചു നല്‍കി, മിച്ചഭൂമികളുടെ തിരിച്ചറിയലിനും സംരക്ഷണത്തിനും ഉപയോഗത്തിലും നിര്‍ണായകമാകുമായിരുന്ന വിശദമായ ഡേറ്റാബെയ്‌സ് ഇല്ലാത്തത് തിരിച്ചടിയായി തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ റവന്യൂ വകുപ്പിനെതിരേയുള്ളത്.
ഭൂപരിധി നിയമം ലംഘിച്ച 358 കേസുകള്‍ റവന്യു വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും 2018 മാര്‍ച്ചില്‍ അവസാനിച്ച അഞ്ച് വര്‍ഷക്കാലത്തെ റവന്യൂ വിഭാഗത്തിന്മേലുള്ള ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സി.എ.ജി പറയുന്നു.
റവന്യു വകുപ്പിന്റെ ഭാഗത്തുനിന്ന് നിയമനിഷേധങ്ങള്‍ തടയുന്നതില്‍ ഗുരതരമായ വീഴ്ചകള്‍ സംഭവിച്ചു.
അഞ്ച് ജില്ലകളിലായി 1588 ഹെക്ടര്‍ മിച്ചഭൂമി ഏറ്റെടുക്കുന്നതില്‍ കാലതാമസമുണ്ടായി. ഭൂപരിധി നിയമം ലംഘിച്ച 12574 ഹെക്ടര്‍ ഭൂമി ഉള്‍പ്പെട്ട 358 കേസുകള്‍ റവന്യൂ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തില്ല. 15 ഏക്കറ്റിന് മുകളില്‍ കൈവശമുള്ള ഭൂമിയുടെ ഭൂനികുതി സ്വീകരിച്ചതുമായി ബന്ധപ്പെട്ട 372 കേസുകളാണ് വന്നത്. അതില്‍ 14 കേസുകള്‍ മാത്രമാണ് റവന്യൂ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തത്.
നാല് സന്ദര്‍ഭങ്ങളിലായി ക്രമവിരുദ്ധമായി മിച്ചഭൂമി പതിച്ചു നല്‍കി. അഞ്ച് ജില്ലകളിലായി 311 കോടി വിലവരുന്ന 5192 ഹെക്ടര്‍ ഭൂമി 184 പ്രമാണങ്ങളിലായി ഭൂപരിധി നിയമങ്ങള്‍ ലംഘിച്ച് രജിസ്റ്റര്‍ ചെയ്തു നല്‍കി. കെട്ടിട നികുതി ഈടാക്കുന്നതിലും വീഴ്ച വന്നു.
എക്‌സൈസ് തീരുവ ചുമത്തേണ്ട വാങ്ങിയ വിലയില്‍ ഇറക്കുമതി ഫീസ് ഘടകം ഉള്‍പ്പെടുത്താത്തത് 2016-17, 2017-18 വര്‍ഷങ്ങളില്‍ 4.72 കോടിയുടെ വരുമാന നഷ്ടത്തിലേക്ക് നയിച്ചു.
രജിസ്‌ട്രേഷന്‍ വകുപ്പില്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ അമിതമായ കാലതാമസം ഉണ്ടായി. രജിസ്‌ട്രേഷന്‍ പ്രക്രിയ മാനുവല്‍ സിസ്റ്റത്തിലേക്കാള്‍ കൂടുതല്‍ സമയമെടുക്കുന്നതായും കംപ്യൂട്ടര്‍ വല്‍കരണത്തിന് ശേഷവും ജീവനക്കാരുടെ ജോലിഭാരം കുറഞ്ഞില്ലെന്നും സി.എ.ജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."