അനധികൃത മണ്ണെടുക്കലിനും ഗുണ്ടാ ആക്രമണത്തിനുമെതിരേ നടപടി വേണമെന്ന്
കല്‍പ്പറ്റ: ജില്ലയിലെ അനധികൃത മണ്ണ് എടുക്കലിനെതിരേയും ഗുണ്ടാ ആക്രമണങ്ങള്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്ന് ഓള്‍ കേരള കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അയല്‍സംസ്ഥാനങ്ങളില്‍നിന്നു യന്ത്രങ്ങള്‍ വാടകക്കെടുത്ത് അനധികൃതമായി രാത്രിയും പകലും ഖനനം നടത്തുന്ന സംഘങ്ങള്‍ക്കെതിരേ ബോധവത്കരണം നടത്തിയ സ്റ്റാന്‍ലി അഗസ്റ്റിന്‍ ഗുണ്ടകളുടെ ആക്രമണമേറ്റ് ഇപ്പോഴും ചികിത്സയിലാണ്.
ഇത്തരം മാഫിയകള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഓള്‍ കേരള കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം.കെ പ്രഹാകരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കാടാച്ചിറ സാബു, ജില്ലാ പ്രസിഡന്റ് ദേവസ്യ മണികുറ്റി, ജില്ല വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് താലൂക്ക് പ്രസിഡന്റ് ദീപേഷ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."